കോട്ടയം: മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എവി ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക്കേഷൻസ് വിഭാ​ഗം മാനേജർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപി ജയരാജനുമായി പുസ്തകം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് കരാറുണ്ടാക്കിയിട്ടില്ലെന്ന് ഡിസി ബുക്‌സ് ഉടമ ഡിസി രവി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാനേജർക്കെതിരെ നടപടി സ്വീകരിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡിസി ബുക്ക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡിസി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിശദീകരിച്ചിരുന്നു.


ALSO READ: ആത്മകഥാ വിവാദം; ഇപിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസിയുടെ മൊഴി


ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡിസി പോലീസിന് മൊഴി നല്‍കിയതിന് പിന്നാലെ ഇപി ജയരാജനും പ്രതികരണം നടത്തിയിരുന്നു. തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും ഇപി ജയരാജൻ പറഞ്ഞു.


തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നു പറഞ്ഞാണ് മാധ്യമങ്ങളില്‍ ഇക്കാര്യം പ്രത്യക്ഷപ്പെട്ടത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്.  പിന്നീട് എല്ലാ ചാനലുകളിലും ഇത് വാർത്തയായി. പാര്‍ട്ടിക്കകത്തും പുറത്തും തനിക്കെതിരെ വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇപി ജയരാജൻ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.