ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് ഈശ്വർ മാൽപെ തിരച്ചിൽ അവസാനിപ്പിച്ചത്. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മാൽപെയും സംഘവും ദൗത്യം അവസാനിപ്പിച്ച് മടങ്ങിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുകയാണന്നും തിരിച്ചിൽ മതിയാക്കി ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും മാൽപെ പറഞ്ഞു. പരിശോധനയ്ക്ക് അനുമതി കിട്ടിയാൽ മാത്രം മടങ്ങിയെത്തുമെന്നും മാൽപെ അറിയിച്ചു.  ഡ്രജർ ഉപയോ​ഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിലപാട്. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തിയാൽ മതിയെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.


Read Also: 'പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്'; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർ


കാർവർ എസ്പി നാരായണ മോശമായി പെരുമാറിയെന്നും ഡ്രഡ്ജർ കമ്പനിയുടെ ഭാ​ഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായില്ലെന്നും ആരോപിച്ചു. മോശമായ രീതിയിലുള്ള ഫോൺ സംഭാഷണം താനും തന്റെ സംഘത്തിലുള്ളവരും കേട്ടു. നീ വലിയ ഹീറോ ആകേണ്ട എന്ന തരത്തിലാണ് സംസാരിച്ചത്. ഹീറോ ആകാന്‍ വേണ്ടിയല്ല ഒരു പൈസപോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത്. അതിനാല്‍ ഹീറോ ആകാനില്ല ഞാന്‍ പോകുകയാണെന്ന് മാൽപെ പറഞ്ഞു.


അതേസമയം ഷിരൂരിൽ ഡ്രഡ്ജിങ് 10 ദിവസം കൂടി തുടരുമെന്ന് കാർവാർ എംഎൽഎയും ഉത്തര കന്നട കളക്ടറും അറിയിച്ചു. ഒരേ സമയം  ഡ്രഡ്ജിങും ഡൈവിങ്ങും നടത്തുന്നത് അപകടകരമാണെന്നും കളക്ടർ പറഞ്ഞു.


ഈശ്വർ മാൽപെയുടെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസവും തിരച്ചിൽ നടന്നത്. നാവികസേന നി‍ർദ്ദേശിച്ച മൂന്നു പ്രധാന പോയിന്റുകളിലാണ് തിരച്ചിൽ നടന്നത്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.