വാൽപ്പാറ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഷോളയാർ ഡാമിനോട് ചേർന്ന മുരുകാളി എസ്റ്റേറ്റിലെ അരുൺ (51) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്. വാൽപ്പാറയിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. രാവിലെ ജോലിക്ക് പോകുമ്പോഴാണ് അരുൺ കാട്ടുപോത്തിന് മുന്ന‍ിൽപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

താമസ സ്ഥലത്ത് നിന്ന് ജോലിക്ക് പോകുന്ന വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. കരച്ചിൽ കേട്ട് ചെന്നു നോക്കുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റ അരുണിനെ കൂടെയുള്ളവർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ALSO READ: സബ് കളക്ടർ ബംഗ്ലാവിന് സമീപം പടയപ്പ; ഡ്രോണ്‍ അടക്കം ഉപയോഗിച്ച് നിരീക്ഷണം


രണ്ട് മൂന്ന് മാസത്തോളമായി വാൽപ്പാറയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ എത്തുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടുപോത്തിന്റെ ആക്രമണം ഭയന്ന് തോട്ടം തൊഴിലാളികൾ ജോലി പോലും ഉപേക്ഷിക്കുന്ന സാഹചര്യമാണ്. ഇതിനിടെയാണ് ഒരാളുടെ മരണം സംഭവിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.