Padayappa Elephant: സബ് കളക്ടർ ബംഗ്ലാവിന് സമീപം പടയപ്പ; ഡ്രോണ്‍ അടക്കം ഉപയോഗിച്ച് നിരീക്ഷണം

സബ് കളക്ടർ ബംഗ്ലാവിന് സമീപമാണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ദേവികുളം  എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ  എത്തിയ കാട്ടാന കൃഷിനാശം വരുത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 30, 2024, 01:11 PM IST
  • ഇന്നലെ രാത്രിയിൽ ദേവികുളം ടൗണിൽ കാട്ടുകൊമ്പൻ എത്തിയിരുന്നു
  • കൊമ്പന്‍ കാട് കയറാന്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധി തീര്‍ക്കുകയാണ്
  • തുടര്‍ച്ചയായ ദിവസങ്ങളില്‍ പടയപ്പ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുകയാണ്
Padayappa Elephant: സബ് കളക്ടർ ബംഗ്ലാവിന് സമീപം പടയപ്പ; ഡ്രോണ്‍ അടക്കം ഉപയോഗിച്ച് നിരീക്ഷണം

ഇടുക്കി: കാട് കയറാന്‍ കൂട്ടാക്കാതെ  പടയപ്പ.ഇന്നലെ രാത്രിയിൽ ദേവികുളം ടൗണിൽ കാട്ടുകൊമ്പൻ ഇറങ്ങി. സബ് കളക്ടർ ബംഗ്ലാവിന് സമീപമാണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. കാട്ടാന ജനവാസ മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ പടയപ്പയെ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യവും ശക്തമാണ്.

കാട്ടുകൊമ്പന്‍ പടയപ്പ നീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി.ഇന്നലെ രാത്രിയിൽ ദേവികുളം ടൗണിൽ കാട്ടുകൊമ്പൻ എത്തി. സബ് കളക്ടർ ബംഗ്ലാവിന് സമീപമാണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം
ദേവികുളം  എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ  എത്തിയ കാട്ടാന കൃഷിനാശം വരുത്തിയിരുന്നു.കാട്ടുകൊമ്പന്‍ കാട് കയറാന്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധി തീര്‍ക്കുകയാണ്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പടയപ്പ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്ന സ്ഥിതിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ഇറങ്ങിയ പടയപ്പ ഗതാഗത തടസ്സം തീര്‍ത്തിരുന്നു. പടയപ്പയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തിന്റെ ദൗത്യം തുടരുകയാണ്. 

ഡ്രോണ്‍ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പടയപ്പയുടെ സാന്നിധ്യം മൂലം മൂന്നാറിലെ ജനവാസ മേഖലകളില്‍ ആളുകളുടെ ജീവിതം ദുസഹമായി കഴിഞ്ഞു. പടയപ്പയെ വനത്തിലേക്ക് തുരത്താത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News