Toolkit Case:Nikita Jacob ഒടുവിൽ കുറ്റ സമ്മതം നടത്തി, കലിസ്ഥാൻ‌ നേതാവുമായി സൂം മീറ്റിങ്ങ് നടത്തിയെന്ന് നിഖിത
 ​ഗ്രേറ്റ തൻബർ​ഗ്(Greta Thunberg) ടൂൾ കിറ്റ് കേസിൽ നിഖിത ജേക്കബ് കുറ്റ സമ്മതം നടത്തിയതായി സൂചന. ടൂൾ കിറ്റ് തയ്യറാക്കി താൻ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചുവെന്നും അത് പ്രതിഷേധക്കാരെ ബോധവത്കരിക്കാനായിരുന്നെന്നും നിഖിത ഡൽഹി പോലീസിന് നൽകിയ സത്യവാങ്ങ് മൂലത്തിൽ പറയുന്നു.അറസ്റ്റ് ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു നികിത പറയുന്നത്. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം തേടി ഇവർ  കോടതിയെ സമീപിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

IFFK Kochi: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി
ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശിയ നേതാക്കൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയിൽ സംവിധായകൻ അമൽ നീരദും,ആഷിഖ് അബുവും ചേർന്നാണ് ഉദ്ഘാടന ചെയ്തത്.പ്രായം കൂടുതലായതിനാലാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതി അറിയിച്ചതെന്ന് സലിം കുമാർ പറയുന്നു.ആഷിഖ് അബു, അമൽ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിൻറെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.


Bribery Case: സി.ഐ ഷിബുകുമാറിനിത് പുത്തരിയല്ലാത്ത കാര്യം,കേസുകൾ ഇനിയും നിരവധി എല്ലാം കൈക്കൂലി
കൈക്കൂലി കേസിൽ വിജിലൻസിന്റെ(Vigilance) പിടിയിലായ മുണ്ടക്കയം എസ്.എച്ച്.ഒ ഷിബുകുമാറിന് കൈക്കൂലി കേസുകളെന്നാൽ പുത്തരിയല്ല. തിരുവനന്തപുരത്ത് ജോലിയിൽ ഇരിക്കുമ്പോഴെ വിജിലൻസിന്റെ നോട്ടപുള്ളികളിലൊരാളാണ് ഷിബുകുമാർ അന്നും ലക്ഷങ്ങൾ വാങ്ങിയ കേസിലാണ് അറസ്റ്റിലായത്. ആറുമാസത്തെ വകുപ്പു തല സസ്പെൻഷൻ കഴിഞ്ഞ ശേഷം ജോലിക്കെത്തിയ ഇയാളെ പിന്നീട് സ്റ്റേഷൻ ചുമതല നൽകിയാണ് മുണ്ടക്കയത്ത് നിയമിച്ചത്.


Puducherry Government: പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് Congress സര്‍ക്കാര്‍
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  പുതുച്ചേരിയില്‍ നാടകീയ സംഭവ വികാസങ്ങള്‍. ഒരു MLA  കൂടി സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചു. കാമരാജ്​ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള MLA ജോണ്‍ കുമാര്‍ ചൊവ്വാഴ്ച  സ്പീക്കര്‍  വി. ശിവകൊലുന്തുവിന്‍റെ മുന്‍പാകെ   രാജി സമര്‍പ്പിച്ചു . സര്‍ക്കാറിലുള്ള അതൃപ്​തിയാണ്​ രാജിക്ക്​ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.  ഇതുവരെ 4 എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ  വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള  കോണ്‍ഗ്രസ്‌ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.


Madhya Pradesh Accident: കനാലിലേക്ക് ബസ് മറിഞ്ഞ് 35 പേർ മരിച്ചു; 7 പേരെ രക്ഷപ്പെടുത്തി
സിദ്ധിയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 35 പേര് മരിച്ചു (Death), ഒട്ടേറെ പേരെ കാണാതായി. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം.  ബസിൽ 54 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതുവരെ 7 പേരെ രക്ഷപ്പെടുത്തി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. മധ്യപ്രദേശ് സിദ്ധിയിലെ രാംപൂർ നായ്കിൻ പ്രദേശത്താണ് അപകടം ഉണ്ടായത്.


IND vs ENG : English Team നെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യൻ സ്പിന്നർമാർ, England നെ 319 റൺസിന് തകർത്ത് India പരമ്പരയിൽ ഒപ്പമെത്തി
Chennai ലെ രണ്ടാം ടെസ്റ്റിലെ 319 റൺസിന് England നെ തകർത്ത് ഇന്ത്യയുടെ മറുപടി. ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ തിരുച്ചുവരവ് നടത്തി സന്ദർശകരെ തോൽപ്പിച്ച് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജോ റൂട്ടും ​കൂട്ടർക്കും 164 റൺസെ രണ്ടാം ഇന്നിങ്സിൽ നേടാൻ സാധിച്ചുള്ളു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.