News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Kerala Assembly Election 2021: BJP കേരളത്തിൽ നിന്ന് വലിയ ജനപിന്തുണ നേടുമെന്ന് JP Nadda, ജനങ്ങൾക്ക് മുഖ്യമന്ത്രിയിൽ വിശ്വാസ്യത ഇല്ല
സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച് BJP ദേശീയ അധ്യക്ഷൻ JP Nadda. ജനങ്ങൾക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസ്യത നഷ്ടമായെന്നും സംസ്ഥാനത്തെ ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ.
Kadakampally Surendran Covid Positive: ആശുപത്രിയിൽ പ്രവശിപ്പിച്ചു,ഫേസ് ബുക്ക് പോസ്റ്റ്
മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇൗ കാര്യം ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചത്. ഇതേത്തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം ഡെിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Rihanna, Greta Thunberg, Mia Khalifa, എന്നിവർക്കതിരെ MEA; കാര്യങ്ങളുടെ വസ്തുത മനസിലാക്കിട്ട് വിമർശിക്കുയെന്ന് വിദേശകാര്യ മന്ത്രാലയം
കർഷക സമരത്തിന്റെ പേരിൽ ഇന്ത്യയെ വിമർശിച്ച Pop Singer Rihanna, Swedish സമൂഹിക പ്രവർത്തക Greta Thunberg മുൻ Porn Star Mia Khalifa എന്നിവർക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കാര്യങ്ങളുടെ വസ്തുത മനസിലാക്കാതെ വിമർശനം ഉയർത്തുന്നത് ശരിയായ നടപടിയല്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനിയിലൂടെ ആറിയിച്ചു.
Covid 19: UAE യിലെ സ്‌കൂളുകൾ February 14ന് തുറക്കും
UAE വിദ്യാഭ്യാസ മന്ത്രാലയം ഫെബ്രുവരി 14 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു. ഘട്ടം ഘട്ടമായി ആയിരിക്കും സ്‌കൂളുകൾ തുറക്കുക. ഈ അക്കാദമിക് ഇയറിന്റെ അവസാനം വരെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലം അറിയിച്ചു.
Ranjith സംവിധാനം ചെയ്യുന്ന Short Film "മാധവി"യുടെ First Look Poster പുറത്തിറക്കി
സംവിധായകൻ രഞ്ജിത്തിന്റെ ഷോർട് ഫിലിം ആയ "മാധവി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നടി നമിത പ്രമോദും ശ്രീലക്ഷ്മിയും ഒരു ടേബിളിന് ചുറ്റും ഇരിക്കുന്നതാണ് ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക