നാദാപുരം:  പാർട്ടിയിലെ അപസ്വരങ്ങൾക്ക് കെ.സുരേന്ദ്രൻറെ വ്യക്തമായ മറുപടി.അച്ചടക്കം പാർട്ടിയിൽ പരമപ്രധാനമാണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.ജെ.പിയുടെ പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ പറ്റിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്  നാദാപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് സംവിധാനം ഉണ്ട്. 


Also Read: Monson Mavunkal| ഡി.ജി.പിയുടെ സന്ദർശനം,രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു-മുഖ്യമന്ത്രി


ബിജെപിയിൽ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടി കമ്മിറ്റികൾ ചെറുതാക്കും. പാർട്ടി ഭാരവാഹികൾ സമൂഹമാധ്യമങ്ങൾ ഇടപെടുമ്പോൾ അതീവശ്രദ്ധ പുലർത്തണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


പ്ലസ്ടു-പ്ലസ് വൺ പ്രവേശനത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പോലും സീറ്റ് കിട്ടാനില്ല. ഈ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. കെ-റെയിൽ അശാസ്ത്രീയമായ വികസന പദ്ധതിയാണ്. 


Also Read:  Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി


പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയായ വിവാദ നായികയ്ക്ക് സർക്കാരിലും സിപിഎമ്മിലും വലിയ സ്വാധീനമാണുള്ളത്. സർക്കാരുമായി അവർക്ക് പല ഇടപാടുകളുമുണ്ട്. മോൻസൻ മാവുങ്കലിന്റെ കൊള്ളയ്ക്കും ശബരിമലയ്ക്കെതിരായ വ്യാജ ചെമ്പോലയ്ക്കും പിന്നിൽ സർക്കാരിന്റെ സഹായമുണ്ട്. മുഖ്യമന്ത്രിക്കും സർക്കാരിനും പലതും മറിച്ചുവെക്കാനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.