University Exam: കൊവിഡ് ബാധിതർക്കൊപ്പമുള്ള പരീക്ഷയെഴുത്ത് അപകടകരമെന്ന് കെ സുധാകരൻ എംപി
നിരവധി കോളേജുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികൾക്ക് ഇപ്പോള്‍ കൊവിഡ് പോസീറ്റാവായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കൊവിഡ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ പരീക്ഷ തുടര്‍ന്നും നടത്തുന്ന സര്‍വകലാശാലയുടെ നിലപാട് അപകടകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ഇത് വിദ്യാര്‍ത്ഥികളുടെ ജീവനും ജീവിതവും വച്ചുള്ള തീക്കളിയാണെന്നും അദ്ദേഹം (K Sudhakaran MP) പറഞ്ഞു. നിരവധി കോളേജുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികൾക്ക് ഇപ്പോള്‍ കൊവിഡ് പോസീറ്റാവായിട്ടുണ്ട്. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്വയം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണ്.
Also Read: University Exam Updates: കോവിഡിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക ഷെഡ്യൂൾ
എന്നാല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടേയും നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥികളുടെ അശങ്കയറിയിക്കാന്‍ രക്ഷകര്‍ത്താക്കള്‍ കോളജ് അധികൃതരേയും മറ്റു ബന്ധപ്പെടുമ്പോള്‍ വേണമെങ്കില്‍ പരീക്ഷ എഴുതിയാല്‍ മതിയെന്ന ധിക്കാരം നിറഞ്ഞ പ്രതികരണമാണ് ഉണ്ടാകുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ (Covid Protocol) പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന സര്‍വകലാശാലകളുടേയും കോളേജ് മാനേജ്‌മെന്റിന്റെയും വാദം ദുര്‍ബലമാണ്.കഴിഞ്ഞ ദിവസം പരീക്ഷ നടന്ന മിക്കയിടങ്ങളിലും കൊവിഡ് മാദനദണ്ഡം പാലിച്ചിട്ടില്ല. പരീക്ഷാ ഹാളിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ചേരുന്നതും സൗഹൃദം പങ്കുവെയ്ക്കുന്നതും തടായാനോ നിയന്ത്രിക്കാനോ ഒരു പരിധിവരെ സാധ്യമല്ല.
Also Read: സർവകലാശാല പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ശശി തരൂർ ഗവർണറെ കണ്ടു
വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയാണ് പരീക്ഷ നടത്താന്‍ സര്‍വകലാശാലകള്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്‍കിയിട്ടില്ല. കൊവിഡ് ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താനുള്ള മതിയായ യാത്രാസൗകര്യം ഒരുക്കിയില്ല. വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA