Kerala Unlock : നാളെ മുതൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി വ്യവസ്ഥകളോടെ ഓടാൻ ആരംഭിക്കും ; മറ്റ് ഇളവുകൾ എന്തൊക്കെ?

നാളെ മുതൽ അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 07:20 AM IST
  • വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
  • ഓട്ടോ ടാക്സി സർവീസുകൾ വ്യവസ്ഥകളോടെ പുനരാരംഭിക്കും.
  • നാളെ മുതൽ അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്.
  • അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ തുറന്ന് പ്രവർത്തിക്കും.
Kerala Unlock : നാളെ മുതൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി വ്യവസ്ഥകളോടെ ഓടാൻ ആരംഭിക്കും ; മറ്റ് ഇളവുകൾ എന്തൊക്കെ?

Thiruvananthapuram : സംസ്ഥാനത്ത് ലോക്ഡൗൺ (Lockdown) നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഏർപ്പെടുത്തിയ ഇളവുകൾ നാളെ മുതൽ നിലവിൽ വരും. വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ ടാക്സി സർവീസുകൾ വ്യവസ്ഥകളോടെ പുനരാരംഭിക്കും.  

നാളെ മുതൽ അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങൾ (Akshaya Center) തിങ്കൾ മുതൽ വെള്ളി വരെ തുറന്ന് പ്രവർത്തിക്കും. ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ (Government) ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ദിവസവും പ്രവർത്തിക്കും.

ALSO READ: Kerala Unlock : ബിവറേജുകളും ബാറുകളും തുറക്കും, നാളെ കഴിഞ്ഞുള്ള ലോക്ഡൗൺ ഇളവുകൾ ഇങ്ങനെ

മറ്റ് ഇളവുകൾ എന്തൊക്കെ?

1) ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ (Lockdown) ആയിരിക്കും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.

2) വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആൾക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.

3) എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും, സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ, അനുവദിക്കും. പരസ്പര സമ്പർക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോർ സ്‌പോർട്‌സ് അനുവദിക്കും.

ALSO READ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്

4) റസ്റ്റോറൻറുകളിൽ ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.  ബെവ്‌കോ ഔട്ട് ലെറ്റുകളും ബാറുകളും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കും. ആപ്പ് മുഖാന്തരം സ്‌ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തനം.

5) വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. മാളുകളും പ്രവർത്തിക്കില്ല.

6) ജൂൺ 17 മുതൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും അനുവദിക്കും

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 12,000ത്തിൽ അധികം കോവിഡ് കേസുകൾ, പക്ഷെ മരണ നിരക്ക് 170ന് അരികിൽ

7) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും.

8) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ ഉള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. 

9) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആർ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ഡൗണും ടി.പി.ആർ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ഡൗണും ആയിരിക്കും. ടി.പി.ആർ നിരക്ക് 8ൽ താഴെയുളള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News