Thrissur Pooram: അമിതമായ പോലീസ് ഇടപെടൽ; ചരിത്രത്തിലാദ്യമായി തൃശൂർ പൂരം നിർത്തിവെച്ചു
Thrissur Pooram stopped: കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്.
തൃശൂർ: അമിതമായ പോലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ് മണിക്കൂർ നിർത്തിവച്ച് പ്രതിഷേധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി. ദൃശ്യ ഭംഗിയില്ലാതെ വെടിക്കെട്ട് നടന്നത് രാവിലെ 7.10 ന്.
ഇന്നലെ രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പെടെ പോലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരവും നിർത്തിവെച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.
ALSO READ: പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കും
ഉടക്കി നിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവെച്ച വെടിക്കെട്ട് രാവിലെ നടത്താൻ ദേവസ്വങ്ങൾ തയ്യാറായത്. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി. രാവിലെ 7.10 ന് പാറമേക്കാവിന്റെ വെടിക്കെട്ട് ആണ് ആദ്യം നടന്നത്. വർണ്ണ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായ പൊലീസിന്റെ അമിത നിയന്ത്രണത്തിൽ ജനങ്ങളും അക്ഷമരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.