പ്രതിപക്ഷ ആരോപണത്തിന് മറുപടി;ബെവ് ക്യൂ ആപ്പിന് ഒരുവര്‍ഷത്തേക്ക് നല്‍കുന്നത് 2,83,000 രൂപ!
മദ്യം വില്‍ക്കാനുള്ള ബെവ് ക്യൂ ആപ്പുമായി ബന്ധപെട്ട് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ എക്സൈസ് വകുപ്പ് വിശദീകരണവുമായി രംഗത്ത്.
തിരുവനന്തപുരം:മദ്യം വില്‍ക്കാനുള്ള ബെവ് ക്യൂ ആപ്പുമായി ബന്ധപെട്ട് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ എക്സൈസ് വകുപ്പ് വിശദീകരണവുമായി രംഗത്ത്.
ബെവ് ക്യൂ മൊബൈല്‍ ആപ്പിന് ഒരു വര്‍ഷത്തേക്ക് നല്‍കുന്നത് 2,83,000 രൂപ യാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
എസ്എംഎസ് ചാര്‍ജായ 50 പൈസ ഈടാക്കുന്നത് ബെവ്കോയാണ്,ഈ തുക ഈടാക്കുന്നത് ഉപഭോക്താക്കള്‍ക്ക് വരുന്ന മൂന്ന് എസ്എംഎസുകളുടെ
ചാര്‍ജ് ആയാണ് ഈ തുക ഈടാക്കുന്നതെന്നും എക്സൈസ് വകുപ്പ് വിശദീകരിക്കുന്നു.
അടിയന്തരമായി നടപ്പാക്കേണ്ട വിഷയം ആയതിനാലാണ് സാധാരണ ടെണ്ടര്‍ നടപടികള്‍ക്ക് നില്‍ക്കാതെ,സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍
സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് ആപ്പുകള്‍ ക്ഷണിച്ചതെന്നും അഞ്ച് ലക്ഷം വരെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള സംരംഭങ്ങള്‍ക്ക് ടെണ്ടര്‍ വേണ്ടെന്ന്
സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെന്നും വകുപ്പ് പറയുന്നു.
സ്റ്റാര്‍ട്ടപ്പ് മിഷന് 07-05-2020 ല്‍ കത്ത് നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് 29 പ്രോപസലുകളാണ് ലഭിച്ചത്.
Also Read:ഓണ്‍ലൈന്‍ മദ്യവില്‍പ്പന;സൈബര്‍ പോരാളിക്ക് കരുതല്‍;പോരാളി ഷാജി ഇനി ബവ് ക്യു ഷാജിയോ?
വീഡിയോ വഴി നടന്ന പ്രേസെന്റെഷനില്‍ നിന്ന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍കോഡ് ഏജന്‍സിക്ക് ടെക്നിക്കല്‍ ബിഡ്ഡിലും
ഫൈനാന്‍ഷ്യല്‍ ബിഡ്ഡിലും നേടിയ കംബൈന്‍ഡ് സ്കോറിന്റെ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കുക ആയിരുന്നു.
ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്ത കമ്പനിയും ഇതായിരുന്നു.എക്സൈസ് വകുപ്പ് വിശദീകരിക്കുന്നു.
ഇടത് സഹയാത്രികനും സൈബര്‍ പോരാളിയുമായ വ്യക്തിയുടെ സ്റ്റാര്‍ട്ടപ്പ് കരാര്‍ സ്വന്തമാക്കിയതിന് എതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പിന്‍റെ വിശദീകരണം.