ആലപ്പുഴയിലെ വ്യാജ മദ്യ നിർമ്മാണ കേന്ദ്രത്തിൽ എക്‌സൈസ് റെയ്ഡ്. പരിശോധനയിൽ 400 ലിറ്റർ വ്യാജ വിദേശമദ്യം പിടികൂടി. ഒരാൾ പിടിയിലായിട്ടുണ്ട്. അര ലിറ്ററിൻറെ 783 കുപ്പി മദ്യമാണ് ഇവിടെ നിന്ന് പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചേപ്പാട് പള്ളിക്കു സമീപത്ത് വാടകയ്ക്കു താമസിക്കുന്ന സുധീന്ദ്രലാലിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വ്യാജമദ്യവും നിർമ്മാണ സാമഗ്രികളുമടക്കം ഇവിടെ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു. അര ലിറ്ററിൻറെ 783 കുപ്പി മദ്യമാണ് കണ്ടെത്തിയത്. 


ALSO READ: മദ്യത്തിന് അധിക വില, അടിമുടി തട്ടിപ്പ്; ബെവ്കോയില്‍ വിജിലന്‍സിന്റെ 'ഓപറേഷന്‍ മൂണ്‍ലിറ്റില്‍'


മദ്യം നിർമ്മിക്കുന്ന മോട്ടോർ ഘടിപ്പിച്ച മെഷീനും കുപ്പിയുടെ സീലിംഗ് മെഷീനും കണ്ടെത്തി. വിവിധ വിദേശമദ്യങ്ങളുടെ സ്റ്റിക്കറുകൾ, ഹോളോഗ്രാം സ്റ്റിക്കർ, അയ്യായിരത്തോളം കുപ്പികൾ, മദ്യത്തിന് നിറം നൽകുന്ന രാസവസ്തു, കന്നാസുകൾ എന്നിവയും കണ്ടെത്തി. 


മൂന്നുമാസമായി ഇവിടെ താമസിച്ച് വ്യാജമദ്യനിർമ്മാണം നടത്തിവരികയായിരുന്നു സുധീന്ദ്രലാൽ. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ ഒരു മാസം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പരിശോധന നടത്തിയതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ  പറഞ്ഞു. പ്രതിയുടെ സഹായികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എക്‌സൈസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.