സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളില് അടിമുടി തട്ടിപ്പ്. മദ്യത്തിന് അധിക വില ഈടാക്കുന്നത് മുതൽ കുപ്പി പൊതിയുന്ന കടലാസിൽ വരെ വൻ തട്ടിപ്പ്. വിജിലന്‍സിന്റെ 'ഓപറേഷന് മൂണ്‍ലിറ്റില്‍' പരിശോധനയിലാണ് തട്ടിപ്പ് തെളിയുന്നത്. തിരഞ്ഞെടുത്ത 78 ഔട്ട്ലറ്റുകളിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പതിനൊന്നും എറണാകുളത്ത് എട്ടും ബവ്കോ ഔട്ട്ലറ്റുകളില് പരിശോധനയ്ക്കെത്തി.
എറണാകുളത്തെ നോര്‍ത്ത് പറവൂര്‍, ഇലഞ്ഞി ഔട്ട്ലെറ്റുകളില് നടന്ന പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. ഇതിനെല്ലാം പുറമേ ജീവനക്കാര്‍ അവരുടെ സ്വകാര്യ യുപിഐ വഴി മദ്യവിതരണം നടക്കുന്നുവെന്നും വിജിലന്‍സ് കണ്ടെത്തൽ. 17,000 രൂപ നോര്‍ത്ത് പറവൂരിലെ ഔട്ട്ലറ്റില് നടത്തിയ പരിശോധനയില്‍ അധികം കണ്ടെത്തി.
ALSO READ: ഗൂഗിൾ മാപ്പിനും വഴി തെറ്റും; നിർദ്ദേശങ്ങളുമായി പോലീസ്
പതിനായിരം രൂപ ഇലഞ്ഞിയിലെ ഔട്ട്ലറ്റില് നിന്നും പിടിച്ചെടുത്തു. ഇടുക്കിയില്‍ നടത്തിയ പരിശോധനയിലും കോട്ടയം മാര്‍ക്കറ്റിലെ ഔട്ട്ലറ്റിലും മൂന്നാറിലും പൂപ്പാറയിലും ക്രമക്കേട് കണ്ടെത്തി. മിക്ക ഔട്ട്ലെറ്റുകളിലും സ്റ്റോക്കില്‍ കാണുന്ന മദ്യവും വിറ്റ മദ്യവും തമ്മിലുള്ള കണക്കുകള്‍ കൃത്യമല്ല. മദ്യം കണക്കില്‍ ഉണ്ടാവേണ്ടതിലും അധികം വിലയ്ക്ക് വില്‍പ്പന നടത്തുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സംഭവം വിശദമായി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.