തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി അബ്ദുൽ റഷീദിനെ ചട്ട വിരുദ്ധമായി ഐ.പി.എസ്  പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെതിരെ വിവാദം ശക്തമാകുന്നു. അബ്ദുൾ റഷീദിന് ഐ.പി.എസ് ലഭിക്കാൻ ആരാണ് ഇടപെട്ടതെന്ന് ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സംസ്ഥാന സർക്കാറിന്റെ അറിവോടെയാണ് ഈ ഇടപെടൽ എന്ന സംശവും ഉയരുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐ.പി.എസ് ലഭിക്കാൻ ഇളവ് ലഭിക്കണമെന്നാവശ്യപ്പെട്ട സമർപ്പിച്ച ട്രിബൂണലിൽ അബ്ദുൾ റഷീദ് ഹർജി നൽകിയിരുന്നു. ഇതിൽ 2022 ജൂണ്‍  17  വിധി പറഞ്ഞത്  സര്‍ക്കാർ തീരുമാനിക്കട്ടെ എന്നായിരുന്നു. എന്നാൽ ഉത്തരവ് വന്ന് 10 ദിവസത്തികം തന്നെ ഐ.പി.എസുകാരുടെ പട്ടികയിൽ സര്‍ക്കാർ ഇയാളെ ഉൾപ്പെടുത്തി. യോഗ്യനല്ലാത്തതിനാൽ  യു.പി.എസ്.സി രണ്ട് തവണ ഐ.പി.എസ് പട്ടികയിൽ നിന്നും അബ്ദുൾ റഷീദിനെ ഒഴിവാക്കിയതാണ്.


Also Read : ശ്രീജിത്ത് രവി രോഗബാധിതനോ? മരുന്നുമുടങ്ങിയത് പ്രശ്‌നമായെന്ന്... പണ്ടുമുതലേ പ്രശ്‌നക്കാരന്‍, അന്ന് രക്ഷപ്പെട്ടതിങ്ങനെ...


2020 മെയ് 30 -നാണ് തിരുവനന്തപുരം ക്രൈബ്രാഞ്ച് എസ് പി യായി അബ്ദുൾ റഷീദ് സർവ്വീസിൽ നിന്നും വിരമിച്ചത്.  മാധ്യമ പ്രവർത്തകൻ ഉണ്ണിത്താൻ വധശ്രമ കേസിലെ അഞ്ചാം പ്രതിയാണ് അബ്ദുൾ റഷീദ്. ക്രിമിനൽ കേസിന്റെ പശ്ചാത്തലത്തിനൊപ്പം നിരോധിത സംഘടനനായി ബന്ധമുണ്ടെന്നും ആരോപണം ഉണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് കൺഫർഡ് ഐ.പി.എസിന്റെ അന്തിമ പട്ടികയിൽ അബ്ദുൽ റഷീദ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ വിഞ്ജാപനം  ഉടൻ തന്നെ പുറത്തിറങ്ങും.


യു.പി.എസ്സി യോഗത്തിൽ കേരളത്തിനു വേണ്ടി പങ്കെടുക്കാനായി ചീഫ് സെക്രട്ടറിയും ഡിജിപിയും ഡൽഹിയിലേക്ക്  പോയപ്പോൾ ഈ വിവാദ പോലീസുകാരനും കൂടെ ഉണ്ടായിരുന്നു.  ഐ.പി.എസ് ഉറപ്പ് വരുത്താനായി മുന്ന് ദിവസം അവിടെ താമസിച്ച് ശേഷമാണ് ഇയാൾ തിരിച്ചുവന്നത്.


മാധ്യമ പ്രവര്‍ത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 90 ദിവസമാണ് ഇയാള്‍ ജയിലിൽ കിടന്നത്. ജയിലിൽ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ അബ്ദുൾ റഷീദ് മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ട് വർഷത്തോളം എറണാകുളത്ത്  പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിരുന്നു.


Also Read : Crime: വീട്ടമ്മമാർ അടങ്ങുന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; അയച്ചപ്പോള്‍ പിശക് പറ്റിയെന്ന് വൈദീകൻ


ക്രിമനൽ കേസുകളിൽ ഉള്ളവരെ കോടതി കുറ്റവിമുക്തരാക്കിയാലും അവരെ പിന്നീട് പോലീസ് സേനയിൽ നിയമിക്കരുതെന്ന 2014 ലെ സുപ്രിം കോടതി വിധി നിലനിൽക്കെയാണ് അബ്ദുൾ റഷീദ് ഐ.പി.എസ് നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത്.  ഇക്കാര്യങ്ങൾ എല്ലാം ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും, മുഖ്യമന്ത്രി പിണറായിവിജയനും അടക്കം വിവിധ കോണിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.