ശ്രീജിത്ത് രവി രോഗബാധിതനോ? മരുന്നുമുടങ്ങിയത് പ്രശ്‌നമായെന്ന്... പണ്ടുമുതലേ പ്രശ്‌നക്കാരന്‍, അന്ന് രക്ഷപ്പെട്ടതിങ്ങനെ...

Sreejith Ravi POCSO Case: 2016 ൽ പാലക്കാട് ജില്ലയിലെ ലക്കിടിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പോലീസ് കേസെടുത്തിരുന്നു. എന്നാൽ കുട്ടികൾ തന്നെ തെറ്റിദ്ധരിച്ചതാകാമെന്നായിരുന്നു അന്ന് ശ്രീജിത്തിന്റെ വിശദീകരണം

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 11:57 AM IST
  • ഇത് രോഗാവസ്ഥയാണെന്നും മരുന്ന് മുടങ്ങിയതാണ് പ്രശ്നമായത് എന്നും ശ്രീജിത്ത് രവി പറഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരം
  • 2016 ൽ പാലക്കാട് ജില്ലയിലെ ലക്കിടിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ശ്രീജിത്ത് രവി പ്രതിയാണ്
  • തെറ്റിദ്ധരിച്ചതാകാമെന്നതായിരുന്നു പാലക്കാട് സംഭവത്തിൽ ശ്രീജിത്തിന്റെ വിശദീകരണം
ശ്രീജിത്ത് രവി രോഗബാധിതനോ? മരുന്നുമുടങ്ങിയത് പ്രശ്‌നമായെന്ന്... പണ്ടുമുതലേ പ്രശ്‌നക്കാരന്‍, അന്ന് രക്ഷപ്പെട്ടതിങ്ങനെ...

തൃശൂര്‍: മലയാളത്തിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളായ ടിജി രവിയുടെ മകനാണ് ശ്രീജിത്ത് രവി. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമായിരുന്നു ആദ്യസിനിമ. പിന്നീട് തമിഴ് സിനിമകളിലും ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കർണാടകത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് എൻജിനീയറിങ് പാസായി, ബിസിനസ് സ്റ്റഡീസിലും ബിസിനസ് ഫിനാൻസിലും ഡിപ്ലോമകളും സ്വന്തമാക്കിയിട്ടുണ്ട്. 

സിനിമാതാരത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ശ്രീജിത്ത് രവി വലിയ വിവാദങ്ങളില്‍ പെട്ടിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുക എന്നത് ശ്രീജിത്തിന്റെ സ്ഥിരം പരിപാടിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ഇപ്പോള്‍ അറസ്റ്റിലായതോടെ ചില പഴയ സംഭവങ്ങളും പുറത്തെത്തിക്കൊണ്ടിരിക്കുന്നു.

പൊതുസ്ഥലത്ത്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് തന്റെ രോഗാവസ്ഥയാണെന്ന് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ചികിത്സ തേടിയിട്ടുണ്ട് എന്നും സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടെന്നും പറയുന്നു. മരുന്ന് മുടങ്ങിയതാണ് തൃശൂരിലെ സംഭവത്തിന് കാരണം എന്നാണത്രെ വിശദീകരണം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും വിദഗ്ധരുടെ വിലയിരുത്തലും വരേണ്ടതുണ്ട്.

Read Also: കുട്ടികൾക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി പോക്സോ കേസിൽ അറസ്റ്റിൽ

പക്ഷേ ശ്രീജിത്ത് രവി ഇത്തരത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്തി പിടിക്കുന്നത് ആദ്യമായിട്ടല്ല. 2016 ഓഗസ്റ്റ് 27 ന് ആയിരുന്നു പുറത്തറിഞ്ഞ മറ്റൊരു സംഭവം നടന്നത്. അന്ന് പാലക്കാട്, ലക്കിടിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. തൃശൂരില്‍ സംഭവിച്ചതുപോലെ, കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കാനുള്ള ശ്രമവും അന്ന് നടത്തിയിരുന്നു. അന്ന് ശ്രീജിത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു. പോക്‌സോ പ്രകാരം തന്നെ ആയിരുന്നു അന്നും കേസ് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ, ജാമ്യം ലഭിച്ചതോടെ ശ്രീജിത്ത് രക്ഷപ്പെട്ടു.

ഇന്ന് രോഗത്തിന്റേയും മരുന്നിന്റേയും പേരിലാണ് വിശദീകരണം എങ്കില്‍ അന്ന് അങ്ങനെ ആയിരുന്നില്ല. കുട്ടികള്‍ തന്നെ തെറ്റിദ്ധരിച്ചതാണെന്നായിരുന്നു അന്നത്തെ വിശദീകരണം. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമതാണെന്ന ആരോപണവും ശ്രീജിത് ഉന്നയിച്ചിരുന്നു. കുറച്ചുനാളുകള്‍ക്ക് ശേഷം ആ കേസ് തന്നെ തേഞ്ഞുമാഞ്ഞുപോകുന്ന സാഹചര്യമാണുണ്ടായത്. ശ്രീജിത്ത് പിന്നീടും സിനിമകളിൽ സജീവമായി തുടരുകയും ചെയ്തു. തമിഴും കന്നടയും ഉൾപ്പെടെയുള്ള ഭാഷകളിലും ശ്രീജിത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തിൽ ശ്രീജിത്തിനെതിരെ സിനിമ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ നടപടിയെടുക്കുമോ എന്ന ച‍ർച്ചയും തുടങ്ങിയി്ടുണ്ച്. 

തൃശൂര്‍ അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിന് സമീപം നടന്ന സംഭവത്തിന്റെ പേരിലാണ് ഇത്തവണത്തെ അറസ്റ്റ്. ജൂലായ് നാലിന് വൈകുന്നേരത്തോടെ ആയിരുന്നു ശ്രീജിത്ത് രവി രണ്ട് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. 14 ഉം 9 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് ഇരകള്‍. കറുത്ത കാറില്‍ എത്തിയ ശ്രീജിത്ത് രവിയെ കുട്ടികള്‍ തിരിച്ചറിഞ്ഞു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രശ്‌നം രൂക്ഷമാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ശ്രീജിത്ത് രവി കാറില്‍ അമിതവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് കുട്ടികളില്‍ നിന്ന് ലഭിച്ച വിവരം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് കാറ് കണ്ടെത്തിയത്. ഒടുവില്‍ അത് ശ്രീജിത്തിന്റെ അറസ്റ്റിലേക്കും നയിച്ചു.

ഇത്തരം സംഭവങ്ങളില്‍ പരാതിപ്പെടുന്ന സാഹചര്യം അപൂര്‍വ്വമായി മാത്രമേ ഉണ്ടാകാറുള്ളു. മിക്കപ്പോഴും കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുകയും ഇത് തുറന്ന് പറയാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുകയും ചെയ്യും. പിന്നീട് പരാതി ഉന്നയിച്ചാലും തെളിവുകളുടെ അഭാവത്തില്‍ കേസ് എടുക്കാന്‍ പോലും കഴിയാതെ വരും. പോലീസ് കേസ് ആയ ഈ രണ്ട് സംഭവങ്ങള്‍ അല്ലാതെ എത്ര സംഭവങ്ങള്‍ പരാതിയില്ലാതെ ഉണ്ടായിട്ടുണ്ടാകും എന്നതും ആശങ്കയുയര്‍ത്തുന്നതാണ്. കുട്ടികളുടെ മാനസികാരോ​ഗ്യത്തെ വലിയതോതിൽ ഇത്തരം ആക്രമണങ്ങൾ ബാധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News