Crime: വീട്ടമ്മമാർ അടങ്ങുന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; അയച്ചപ്പോള്‍ പിശക് പറ്റിയെന്ന് വൈദികൻ

ഇതേ തുടർന്ന് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിന് പരാതി നൽകി. നാനൂറിലധികം വനിതകളുള്ള ഗ്രൂപ്പാണിത്

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 03:02 PM IST
  • ഇടവകയിലെ മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം
  • മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ളതാണ് അടയ്ക്കാത്തോട് പള്ളി
  • ഇതേ തുടർന്ന് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിന് പരാതി നൽകി
Crime: വീട്ടമ്മമാർ അടങ്ങുന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; അയച്ചപ്പോള്‍ പിശക് പറ്റിയെന്ന് വൈദികൻ

കണ്ണൂർ: സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ നടപടി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെയാണ്  പള്ളിയുടെ ചുമതലകളിൽ നിന്നും മാറ്റിയത്. ഇടവകയിലെ മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ളതാണ് അടയ്ക്കാത്തോട് പള്ളി. ഇതേ തുടർന്ന് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിന് പരാതി നൽകി. നാനൂറിലധികം വനിതകളുള്ള ഗ്രൂപ്പാണിത്.  പരാതിയെ തുടർന്ന് വൈദീകനെ ചുമതലയിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു.

Also Read:  ഗൂഡാലോചന കേസ്; സരിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന്

വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നതായി അധികൃതർ അറിയിച്ചു. മൂന്നംഗ കമ്മിറ്റിയുടെ തെളിവെടുപ്പിന് ശേഷം നടപടി ഉണ്ടാവും എന്നും രൂപത വ്യക്തമാക്കി.മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്ത് നല്‍കുന്ന വിശദീകരണം. 

Also Read: കോതമം​ഗലത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Bombai HC: പെൺകുട്ടിയുമായുള്ള സൗഹൃദം ലൈംഗികബന്ധത്തിനുള്ള സ്വാതന്ത്ര്യമല്ല, ബോംബെ ഹൈക്കോടതി

ഒരു  പെൺകുട്ടിയുമായുള്ള സൗഹൃദം  അവളുമായി ശാരീരിക ബന്ധത്തിനുള്ള സ്വാതന്ത്ര്യമല്ല,  ', ബലാത്സംഗക്കേസിൽ നിര്‍ണ്ണായക പരാമര്‍ശവുമായി ബോംബെ ഹൈക്കോടതി. ഒരു പെൺകുട്ടി ആരോടെങ്കിലും സൗഹാർദ്ദപരമായി പെരുമാറിയാൽ അതിനർത്ഥം അവൾ ശാരീരിക ബന്ധത്തിന് അനുമതി നൽകുന്നുവെന്നല്ലെന്ന് ബലാത്സംഗക്കേസ് പരിഗണിക്കവെ ബോംബെ ഹൈക്കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ  തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News