കൊറോണയുണ്ടെന്ന് മറച്ചുവച്ച് യാത്ര; സംസാരത്തിനിടെ കള്ളി വെളിച്ചത്!!
കൊറോണ വൈറസ് ബാധയുണ്ടെന്ന് മറച്ചുവച്ച് യാത്ര ചെയ്ത മൂന്നു പ്രവാസികള്‍ക്കെതിരെ കേസെടുത്തു.
കൊട്ടാരക്കര: കൊറോണ വൈറസ് ബാധയുണ്ടെന്ന് മറച്ചുവച്ച് യാത്ര ചെയ്ത മൂന്നു പ്രവാസികള്‍ക്കെതിരെ കേസെടുത്തു.
കൊട്ടാരക്കര റൂറല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അബുദാബിയില്‍ നിന്നു൦ ശനിയാഴ്ച നാട്ടിലെത്തിയ മൂന്ന്‍ പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബസ് യാത്രക്കിടെ രോഗത്തെ കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്യുന്നത് കേട്ട സഹയാത്രികനാണ് വിവരം പോലീസിനെ അറിയിച്ചത്. അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് പരിശോധന ഫലം ലഭിച്ചിരുന്നു.
കൊറോണ കാലത്ത് ഏറ്റുമുട്ടുന്ന രണ്ട് 'ചക്ക'കള്‍!!
എന്നാല്‍, ഇത് മറച്ചുവച്ച് വിമാനത്തില്‍ യാത്ര ചെയ്ത ഇവര്‍ തിരുവനന്തപുരത്തും കൊറോണ ബാധിതരാണെന്ന് അറിയിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ KSRTC ബസ്സില്‍ കൊട്ടാരക്കര കിലയിലെ ഐസോലേഷന്‍ സെന്‍ററിലേക്ക് പോലീസ് അകമ്പടിയോടെ എത്തിച്ചു.
ഈ യാത്രയ്ക്കിടെയാണ് ഇവര്‍ രോഗ വിവരം സംസാരിക്കുന്നത് സഹയാത്രികന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. കിലയിലെ ഐസോലേഷന്‍ സെന്‍ററില്‍ എത്തിയപ്പോഴേക്കും ഇവര്‍ മൂന്നു പേരും തളര്‍ന്നു അവശരായിരുന്നു.
നാലാം ഘട്ട ലോക്ക്ഡൌണ്‍: SSLC, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും നീട്ടി
തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചതോടെ ഇവരുടെ സ്രവം പരിശോധിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ഇവര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസമാണ് ഫലം വന്നത്.
രോഗവിവരം മറച്ചുവച്ചതിനും മറ്റുള്ളവര്‍ക്ക് രോഗമുണ്ടാകും വിധം പ്രവര്‍ത്തിക്കുകയും ചെയ്തത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.