കൊറോണ കാലത്ത് ഏറ്റുമുട്ടുന്ന രണ്ട് 'ചക്ക'കള്‍!!

കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കാലത്ത് ചക്കയായിരുന്നു താരം. 

Last Updated : May 18, 2020, 12:44 PM IST
കൊറോണ കാലത്ത് ഏറ്റുമുട്ടുന്ന രണ്ട്  'ചക്ക'കള്‍!!

കൊല്ലം: കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കാലത്ത് ചക്കയായിരുന്നു താരം. 

മലയാളികളുടെ ഊണ് മേശയില്‍ ചക്ക വിഭവങ്ങളുടെ ഘോഷയാത്ര തന്നെയാണ്. എന്നാല്‍, കേരളത്തിലെ രണ്ട് ജില്ലകളിലായി വിളഞ്ഞ രണ്ട് ചക്കകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. 

കൊല്ലത്തെ എടമുളക്കലിലെ ഒരു വീടിനു പിന്നിലുള്ള പറമ്പിലേതാണ് ആദ്യത്തെ ചക്ക. 

50 കിലോയില്‍ കൂടുതലാണ് ഈ ചക്കയുടെ തൂക്കം. ഏറ്റവും ഭാരം കൂടിയ ചക്കയുടെ ലോക റെക്കോര്‍ഡ് നേടാനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ചക്കയുടെ ഉടമയായ എടമുളക്കല്‍ സ്വദേശി ജോണിക്കുട്ടി. 

ഇന്‍സ്റ്റഗ്രാം ഡീആക്റ്റിവേറ്റ് ചെയ്ത് കണ്ണിറുക്കല്‍ താരം പ്രിയ വാര്യര്‍!!

ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം മഹാരാഷ്ട്രയിലെ പൂനൈയില്‍ നിന്നുമാണ് 42.72 കിലോയുള്ള ചക്കയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. 

51.4 കിലോയാണ് തന്‍റെ പറമ്പില്‍ വിളഞ്ഞ ചക്കയുടെ തൂക്കമെന്നും 97 സെന്‍റിമീറ്ററാണ് നീളമെന്നും ജോണിക്കുട്ടി പറയുന്നു. 

'ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ പുനൈയിലാണ് ഏറ്റവും കൂടുതല്‍ ഭാരമുള്ള ചക്കയുടെ റെക്കോര്‍ഡ് ഉള്ളതെന്ന് അറിഞ്ഞു.42.7 കിലോയാണ് നിലവില്‍ ഏറ്റവും വലിയ ചക്കയുടെ ഭാരം. തുടര്‍ന്നാണ്‌ ഗിന്നസ് ലോക റെക്കോര്‍ഡിലേക്കും ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡിലേക്കും അപേക്ഷിച്ചത്.' -ജോണിക്കുട്ടി പറയുന്നു.  

കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ

വയാനാട്ടിലെ മാനന്തവാടിതാലൂക്കിലെ പെരിയ വില്ലേജിലെ കാപ്പാട്ടുമലയിലനുന്‍ രണ്ടാമത്തെ ചക്ക. മുംബൈ മലയാളിയും കണ്ണൂര്‍ സ്വദേശിയുമായ വിനോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ വിളഞ്ഞ ചക്കയുടെ തൂക്കം 52.360 കിലോയാണ്. 

ഇന്ന് രാവിലെയാണ് ചക്ക താഴെയിറക്കിയത്. അരക്കും മറ്റും പുറത്ത് പോയതിനു ശേഷ൦ തൂക്കിയപ്പോഴും  52.200 കി.ഗ്രാം തൂക്കമുണ്ടെന്ന് തോട്ടം നോക്കി നടത്തുന്നവർ പറയുന്നു.  

എന്താണെങ്കിലും ചക്കയുടെ ചിത്രങ്ങളും വീഡിയോകളുമായി ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് വിനോദ്. എന്താണെങ്കിലും ചക്ക പോരാട്ടത്തില്‍ വിജയിക്കുന്ന ചക്ക ഏതാണെന്ന് അധികം വൈകാതെ അറിയാം...

More Stories

Trending News