കൊറോണ വൈറസിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ നാലാം ഘട്ടം ഇന്ന് ആരംഭിക്കുകയാണ്.
മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക്ഡൌണ്‍ ഉണ്ടാകുക. നാലാം ഘട്ടത്തില്‍ ലഭ്യമാക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.
കേന്ദ്ര ലോക്ക്ഡൌണ്‍ മാനദണ്ഡങ്ങള്‍ പ്രകാരം മെയ് 31 വരെ സ്കൂളുകള്‍ തുറക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ മെയ് 26ന് ആരംഭിക്കാനിരുന്ന SSLC , പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു.
കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
മെയ് 31നു ശേഷം പരീക്ഷകള്‍ എപ്പോള്‍ നടത്തണമെന്നും, എന്തൊക്കെ സുരക്ഷാ മാനദണ്ഡങ്ങളും, മുന്നൊരുക്കങ്ങളും സ്വീകരിക്കണമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
കേന്ദ്രത്തിന്‍റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
സോണുകളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെങ്കിലും കേന്ദ്രസര്‍ക്കാരിന്‍റെ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടായിരുന്നു.
മറ്റ് തീരുമാനങ്ങള്‍:
> മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യ വില്‍പ്പനയ്ക്ക് അനുമതി ലഭിച്ചു. ബിവറേജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വില്‍ക്കാം.
> ചില നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും.
> ബ്യൂട്ടിപാര്‍ലറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
> അന്തര്‍-ജില്ല യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാക്കി. എന്നാല്‍, പാസെടുക്കാനുള്ള നടപടിക്രമങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.
> ഓട്ടോറിക്ഷകള്‍ക്ക് ഓടാം.