തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമെന്നോണം കേരളത്തില്‍ റബ്ബര്‍ അധിഷ്ഠിതമായ വ്യവസായത്തിനുള്ള  സാധ്യതകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് സിയാല്‍ മാതൃകയില്‍ സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ടയര്‍ ഫാക്ടറിയും മറ്റ് റബര്‍ അധിഷ്ഠിത വ്യവസായങ്ങളും ആരംഭിക്കുന്നതിനെകുറിച്ച്  പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. 


ഇതിനുവേണ്ടി വിവിധ മേഖലയിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തിയതായി  മുഖ്യമന്ത്രി അറിയിച്ചു.  


ഗുജറാത്തിലെ അമൂല്‍ മാതൃകയില്‍ റബര്‍ ഉത്പാദകരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. റബറിന്‍റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടിയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


സമിതിയുടെ പഠനം വിജയമായാല്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാവും പിണറായി സര്‍ക്കാര്‍ കേരളത്തിനു നല്‍കുക.