Gold Price: സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, എട്ടു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.
Kochi: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.
ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില (Gold rate) 35,000 രൂപയിലെത്തി. 4,375 രൂപയാണ് ഗ്രാമിന്‍റെ വില.
Union Budget 2021ന് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.
2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് നടത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ വര്‍ഷം 42,000 രൂപവരെ എത്തിയിരുന്നു.
എന്നാല്‍ കോവിഡ് വാക്സിന്‍ (Covid Vaccine) വികസിപ്പിച്ചത് രാജ്യങ്ങളുടെ സമ്പദ് ഘടനയില്‍ കുതിപ്പിന് കാരണമായി. ഇത് സ്വര്‍ണവിലയേയും സ്വാധീനിച്ചു. എന്നാല്‍, സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിലയില്‍ കുത്തനെ ഇടിവ് പ്രകടമായത്. സ്വര്‍ണത്തിന്‍റെ കസ്റ്റംസ് തീരുവ (Custom Duty) 12.5% ല്‍ നിന്ന് 7.50 %മായാണ് കുറച്ചത്. ഇതാണ് സ്വര്‍ണ വിലയില്‍ (Gold Price) ഇടിവ് വരാന്‍ കാരണം. കൂടാതെ ഡോളര്‍ കരുത്ത് നേടിയതും സ്വര്‍ണവിലയെ ബാധിച്ചതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ബജറ്റിന് മുന്‍പ് മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വില ബജറ്റിന് തൊട്ടുമുന്‍പ് 160 രൂപ ഉയര്‍ന്ന ശേഷം മണിക്കൂറുകള്‍ക്കകം ഇടിവ് നേരിടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...