തിരുവനന്തപുരം∙ കാസര്‍കോട്, പാലക്കാട് ജില്ലകളിൽ നിന്ന് മലയാളികളായ 16 പേരെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഇവര്‍ മുസ്‌ലിം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്നു. ഇവരില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തില്‍ നിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടെന്ന നിഗമനത്തില്‍ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പടന്ന പി എച് സി ക്കുസമീപം താമസിക്കുന ഹകീമിന്‍റെ മകന്‍ ഹഫീസുധിന്‍ മതപഠനത്തിനു എന്ന പേരില്‍ ശ്രീലങ്കയിലേയ്ക്ക് ഒരു മാസം മുന്‍പാണ് പോയത്.എന്നാല്‍ പിന്നീട് ഇനി കാണില്ലെന്ന് കാണിച്ചു അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്നും വീട്ടുകാര്‍ക്ക്‌മെസ്സേജ് കിട്ടുകയായിരുന്നു. സമാന സാഹചര്യങ്ങളിൽ ബാക്കിയുള്ളവരെയും തൃക്കരിപ്പൂരിൽ നിന്നും കാണാതായത്.


സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണത്തിനു മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഒരുമാസത്തിനിടയിലാണ് പാലക്കാടുനിന്നു രണ്ടു ദമ്പതികളെയും കാസർകോട് നിന്ന് 12 പേരെയും കാണാതായത്.  കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് ഇവര്‍ കടന്നതായാണ് സംശയിക്കുന്നത്.