ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ പരാതി നൽകി ഫിലിം ചേംബർ. സംസ്ഥാന സർക്കാരിനും വനിതാ കമ്മീഷനുമാണ് ഫിലിം ചേംബർ പരാതി നൽകിയത്. സിനിമയിലെ ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾക്ക് പരാതി നൽകുന്നതിനായി ഫെഫ്ക ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് പരാതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിലിം ചേംബറിന്റെ മേൽനോട്ടത്തിൽ എല്ലാ സെറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) രൂപീകരിക്കുന്നുണ്ടെന്നും അതിനിടയിൽ ഫെഫ്കയുടെ നടപടി നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. 


Read Also: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ്; മേക്കപ്പ് മാനേജർ സജീവിനെതിരെ കേസെടുത്ത് പൊൻകുന്നം പൊലീസ്


തൊഴിലിടത്തിലെ പരാതികൾ സ്ത്രീകൾക്ക് അറിയിക്കുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഫെഫ്ക ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയത്. ഫെഫ്കയിലെ വനിതാം​ഗങ്ങളായ അഞ്ച് പേർ പരാതികൾ പരിശോധിച്ച് തുടർനടപടിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറമേയാണ് ഫെഫ്കയുടെ പുതിയ  സേവനം. 


സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാൻ, 8590599946 എന്ന നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. പരാതി ​ഗുരുതര സ്വഭാവമുള്ളത് എങ്കിൽ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച ഉച്ചയോടെ നമ്പർ ആക്ടീവ് ആകുമെന്നും ഫെഫ്ക അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.