Mask ധരിച്ചിട്ടില്ലേ? പോക്കറ്റ് കാലിയാകും
Mask ധരിക്കാതെ വെളിയില്‍ ഇറങ്ങിയാല്‍ ഇനി പോലീസിന്‍റെ മുഖം കൂടുതല്‍ കടുക്കും... അതായത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പിഴ തുക കുത്തനെ കൂട്ടിയിരിയ്ക്കുകയാണ് സര്‍ക്കാര്‍...
തിരുവനന്തപുരം: Mask ധരിക്കാതെ വെളിയില്‍ ഇറങ്ങിയാല്‍ ഇനി പോലീസിന്‍റെ മുഖം കൂടുതല്‍ കടുക്കും... അതായത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പിഴ തുക കുത്തനെ കൂട്ടിയിരിയ്ക്കുകയാണ് സര്‍ക്കാര്‍...
Mask ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ഇനി മുതല്‍ 500 രൂപയാണ് പിഴ. ഇത്രയും നാള്‍ 200 രൂപയായിരുന്നു പിഴ നല്‍കേണ്ടിയിരുന്നത്. കൂടാതെ, പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരുടെ പിഴയും 200ല്‍ നിന്ന് 500 ആയി ഉയര്‍ത്തി.
പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്താണ് പിഴത്തുക കൂട്ടിയത്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും. കോവിഡ് പ്രോട്ടോകോള്‍ (Covid protocol) പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നതും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം കൂടിവരുന്നതും കണക്കിലെടുത്താണ് ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തിയത്.
അതുകൂടാതെ, വിവാഹച്ചടങ്ങുകളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5,000 രൂപ പിഴ ഈടാക്കും. നേരത്തെ ഇത് ആയിരം രൂപയായിരുന്നു. മരണാനന്തര ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2,000 രൂപ പിഴ ചുമത്തും.കടകളില്‍ ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3,000 രൂപയാണ് പിഴ. ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 3,000രൂപ ഈടാക്കും. ക്വാറന്റീന്‍ ലംഘിച്ചാല്‍ 2,000 രൂപയാണ് പിഴ. കൂട്ടംകൂടിയാല്‍ 5,000 രൂപ പിഴ ഈടാക്കും.
Also read: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ
കോവിഡ് (COVID-19) മാനദണ്ഡങ്ങള്‍ കൂടെക്കൂടെ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.