Anchal: COVID 19 മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡില്‍ കൂട്ടം കൂടിയവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ്.  ചേറ്റുകുഴി പിനാക്കിള്‍ വ്യൂപോയിന്‍റില്‍ കാഴ്ച കാണാന്‍ എത്തിയവര്‍ പോലീസ് വലിയ തുക പിഴ നല്‍കുകയായിരുന്നു. വ്യക്തികള്‍ക്ക് 200 രൂപ വീതവും വാഹനങ്ങള്‍ക്ക് 2000 രൂപ വീതവുമാണ് പിഴയീടാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ഇരട്ടകുട്ടികൾ മരിച്ച സംഭവം:  വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി


ഇന്നലെ രാവിലെ 1000ലധികം ആളുകളാണ് പിനാക്കിള്‍ വ്യൂപോയിന്‍റില്‍ കാഴ്ച കാണാനെത്തിയത്. അര കിലോമീറ്റര്‍ സ്ഥാലത്ത് ഇടുങ്ങിയ റോഡിലാണ് ഇവര്‍ കൂട്ടം കൂടിയത്. ഉയരമേറിയ സ്ഥലത്തെ റബര്‍ തോട്ടത്തില്‍ നിന്നാല്‍ കാണാന്‍ കഴിയുന്ന മഞ്ഞു വീഴ്ചയും മറ്റ് ദൃശ്യങ്ങളും കാണാനാകും എന്നതാണ് പിനാക്കിള്‍ വ്യൂപോയിന്‍റിന്‍റെ പ്രത്യേകത. 


ആളുകള്‍ കൂട്ടം കൂടി വാഹനങ്ങളില്‍ ഇവിടെയെത്തിയ വിവരം അറിഞ്ഞാണ് പോലീസ് (Kerala Police) സംഭവ സ്ഥലത്തെത്തിയത്. പോലീസ് വന്നതോടെ മുങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരുവശത്തെയും റോഡുകള്‍ അടച്ചായിരുന്നു പോലീസിന്റെ നീക്കം. കിഴക്കന്‍ മേഖലയിലെ മൂന്നാര്‍ എന്നറിയപ്പെടുന്ന മേഖലയാണ്  പിനാക്കിള്‍ വ്യൂ പോയിന്‍റ്.


ALSO READ | അശ്ലീല യൂട്യൂബ് വീഡിയോകള്‍; യുവാവിനെതിരെ ചൊറിയണ പ്രയോഗവുമായി നടിയും സംഘവും


ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പടെ 300-ല്‍ പരം ആളുകളാണ് ഞായറാഴ്ച പുലര്‍ച്ചയോടെ പിനാക്കിള്‍ വ്യൂപോയിന്‍റില്‍ എത്തിയത്. സഞ്ചാരികളില്‍ ചിലര്‍ പ്രദേശവാസികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ബൈക്കിന്‍റെ ഹോണ്‍ അടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്. പിഴയീടാക്കിയ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇവരെ സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.