മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു.ഞായാറഴ്ച്ച ഉച്ചകഴിഞ്ഞ് ചുങ്കത്തറ പഞ്ചായത്ത് ജങ്ഷനിലാണ് സംഭവം. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവായി. ഞായാറഴ്ച്ച ഉച്ചകഴിഞ്ഞ് ചുങ്കത്തറ പഞ്ചായത്ത് ജങ്ഷനിലാണ് സംഭവം. തിരൂരില്‍ നിന്നും വഴിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പുകയുയര്‍ന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചായത്തങ്ങാടിയില്‍ വെച്ച് റബര്‍ കത്തിയെരിയുന്ന ഗന്ധം അറിഞ്ഞ് ബസ് ജിവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ബോണറ്റിന് താഴെയായി തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ യാത്രക്കാരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും സമീപത്തെ കടകളില്‍ നിന്നും വെള്ളം എത്തിച്ച് തീയണക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം വഴിയരികിലേക്ക് മാറ്റിയിട്ട ശേഷം യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റിവിടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.