വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയുടെ മയിൽക്കറി വിവാദങ്ങൾ ഇനി വേണ്ട. എല്ലാ വിവാദങ്ങൾക്കും വിടയിട്ട് ഫിറോസിൻറെ പുതിയ വീഡിയോ എത്തി. മയിലിനെ വാങ്ങിക്കാൻ ദുബായിൽ പോയതും, പിന്നീട് മയിലിനെ വാങ്ങിയതും അടക്കമുള്ള വീഡിയോകൾ വലിയ വിവാദത്തിലാണ് അവസാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വറുത്തരച്ച മയിൽക്കറി എന്ന ക്യാപ്ഷനോടെയാണ് ഫിറോസ് പുതിയ വീഡിയോ യൂ ടൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മയിലിനെ 1000 ദിർഘത്തിന്  ഇന്ത്യൻ രൂപ ഏതാണ്ട് 20000 രൂപ കൊടുത്തതെന്നും ഫിറോസ് പറയുന്നുണ്ട്. എന്നാൽ ഇനിയാണ് ട്വിസ്റ്റ്.


ALSO READ: Firoz Chuttipara|ഫിറോസ് ചുട്ടിപ്പാറ കറിവെയ്ക്കാൻ മയിലിനെ വാങ്ങി, ഗ്രിൽ അല്ലെങ്കിൽ കറി,സോഷ്യൽ മീഡിയയിൽ വിവാദപൂരം


മയിലിനെ കറിവെച്ചില്ല പകരം ദുബായിലെ കൊട്ടാരത്തിലേക്ക് കൊടുക്കാൻ എന്ന് പറഞ്ഞാണ് ഫിറോസ് വിവാദങ്ങൾക്ക് അവസാനമിട്ടത്. വീഡിയോയിൽ തന്നെ മയിലിനെ കൈമാറുകയും ചെയ്തു. പകരമായി കോഴിക്കറി കൂട്ടി ചോറുണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്. 


ALSO READ : E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി


രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഫിറോസ് ചുട്ടിപ്പാറയുടെ മയിൽ വിവാദങ്ങളുടെ തുടക്കം. വീഡിയോയിൽ മയിലിനെ കറിവെയ്ക്കാൻ ദുബായിക്ക് പോകുന്നുവെന്ന ക്യാപ്ഷനാണ് വിവാദമായത്. ദേശിയ ബിംബങ്ങളോടുള്ള അനാദരവാണെന്നും വരെ കമൻറുകൾ എത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.