Firoz Chuttipara|ഫിറോസ് ചുട്ടിപ്പാറ കറിവെയ്ക്കാൻ മയിലിനെ വാങ്ങി, ഗ്രിൽ അല്ലെങ്കിൽ കറി,സോഷ്യൽ മീഡിയയിൽ വിവാദപൂരം

12ാം തീയ്യതി ഫിറോസ് തൻറെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്ച വീഡിയോയിൽ മയിലിനെ കറിവെക്കാൻ ദുബായിക്ക് പോകുന്നു എന്നായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 12:33 PM IST
  • ഫിറോസ് ചുട്ടിപ്പാറയുടെ ഒരു വീഡിയോ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
  • മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്നായിരുന്നു ക്യാപ്ഷൻ
  • തൊട്ടു പിന്നാലെ വീഡിയോയിൽ കമൻറുകളുടെ പ്രവാഹമായിരുന്നു
Firoz Chuttipara|ഫിറോസ് ചുട്ടിപ്പാറ കറിവെയ്ക്കാൻ മയിലിനെ വാങ്ങി, ഗ്രിൽ അല്ലെങ്കിൽ കറി,സോഷ്യൽ മീഡിയയിൽ വിവാദപൂരം

പാലക്കാട്: ഇ ബുൾ ജെറ്റ് വിവാദങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കം. പ്രമുഖ വ്ളോഗറായി ഫിറോസ് ചുട്ടിപ്പാറയുടെ (Firoz Chuttipara Peacock Issue) ഒരു വീഡിയോ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

12ാം തീയ്യതി ഫിറോസ് തൻറെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്ച വീഡിയോയിൽ മയിലിനെ കറിവെക്കാൻ ദുബായിക്ക് പോകുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. ''മയിലിനെ കറിവെക്കാനായി ദുബായിലേക്ക്. ഇത് പൊളിക്കും നമ്മൾ'' ഇങ്ങിനെയായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.

ALSO READ : E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി

എന്നാൽ ഇതിന് തൊട്ടു പിന്നാലെ  വീഡിയോയിൽ കമൻറുകളുടെ പ്രവാഹമായിരുന്നു. പലരും ഇതിനെ എതിർത്ത് രംഗത്ത് വന്നു. മയിലിനെ കൊല്ലുന്നത് വംശനാശ ഭീക്ഷണി ഉള്ളതിനാൽ അല്ല പകരം ദേശി പക്ഷി എന്ന പദവി ഉള്ളതിനാൽ എന്നായിരുന്നു മിക്കവാറും പേരുടെയും നിലപാട്.

ദേശിയ ബിംബങ്ങളോടുള്ള നിലപാടാണ് പ്രധാനം എന്ന് വരെയും കമൻറുകൾ എത്തി. എന്നാൽ കമൻറുകളോട് ഒന്നും തന്നെ ഫിറോസ് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇന്നലെ ഫിറോസ് ഇട്ട വീഡിയോ ദുബായിൽ നിന്നും മയിലിനെ വാങ്ങുന്നതായിരുന്നു ഉണ്ടായിരുന്നത്.വീഡിയോയിൽ ദുബായിൽ മയിലിനെ വാങ്ങാനോ വിൽക്കാനോ പ്രശ്നമില്ലെന്നും ഫിറോസ് പറയുന്നുണ്ട്.

ALSO READ : E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്

എന്തായാലും വിഷയത്തിൽ അടുത്ത വീഡിയോയ്ക്കായി സോഷ്യൽ മീഡിയയും ഉറ്റുനോക്കുകയാണ്. എന്നാൽ വിവാദങ്ങളോട് ഇതുവരെ ഫിറോസ് പ്രതികരിച്ചിട്ടില്ല. വില്ലേജ് ഫുഡ് ചാനൽ എന്നാണ് ഫിറോസിൻറെ യൂ ടൂബ് ചാനലിൻറെ പേര് 5.6 മില്യാൺ സബ്സ്ക്രേബേഴ്സാണ് ഇതിനുള്ളത്. ഫേസബുക്കിലും  എട്ട് ലക്ഷത്തോളം പേർ ഫിറോസിനെ പിൻതുടരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News