മലപ്പുറം: സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ഫിറോസ് കുന്നം പറമ്പിൽ (Firoz Kunnamparambil). ആരുടെയും ഒരു ചില്ലിക്കാശ് പോലും താൻ എടുക്കുന്നില്ല. ഉദ്ഘാടനങ്ങൾക്കും മറ്റും ക്ഷണിക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ്  തൻറെ ദൈനം ദിന ചിലവുകളും മറ്റ് കാര്യങ്ങളും നടക്കുന്നത്. തന്നെ രാഷ്ട്രീയക്കാരനായി കണ്ട് ഒരു വിഭാഗം കുപ്രചരണം നടത്തിയിരുന്നു. അത് കൊണ്ടാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം  ഒരു വേദിയിൽ താൻ ഒരു ലീഗ് (Muslim League) അനുഭാവിയെന്ന് പറഞ്ഞതിനാണ് താൻ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പോലും പണം ലഭിക്കാതിരിക്കാൻ ആസൂത്രിതമായ ശ്രമമുണ്ടായത്.  നിരവധി തവണ സൈബർ ആക്രമണങ്ങൾക്ക് താൻ വിധേയനാവേണ്ടി വന്നു.


Also Read: Shobha Surendrans Facebook Post: കെ.സുധാകരന്റേത് കടുത്ത ജാതി അതിക്ഷേപം പക്ഷെ തിരുത്താൻ സി.പി.എമ്മിന് അർഹതയില്ല


തവനൂരിൽ മത്സരിക്കാൻ നിർദ്ദേശിച്ചത് യുഡിഎഫിൻറെ (Udf) നേതൃത്വം ആണ്. സീറ്റ് ചർച്ച അവസാനം തർക്കമായപ്പോൾ മത്സരിക്കുന്നില്ലെന്നാണ് കരുതിയത്. പക്ഷേ തവനൂരിലെ യുഡിഎഫ് പ്രവർത്തകരുടെ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല. മറ്റാരെയും സ്ഥാനാർഥി ആയി അംഗീകരിക്കില്ല എന്ന് കൂടി അവർ പറഞ്ഞത് കൊണ്ടാണ് ഇവിടേക്ക് തന്നെ വന്നത്. അർഹരായവർക്ക് സഹായങ്ങൾ ലഭിക്കാൻ സർക്കാർ സംവിധാനങ്ങൾ വഴി പ്രവർത്തിക്കണമെന്നും സാമൂഹിമാധ്യമങ്ങൾ വഴിയുള്ള പ്രവർത്തനങ്ങൾ എപ്പോൾ വേണമെങ്കിലും നിന്ന് പോയേക്കാം എന്നും ഫിറോസ് വ്യക്തമാക്കി.


ALSO READ: Kerala Assembly Election 2021: ധർമ്മടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് ജോയ് മാത്യു


ഈ സർക്കാര്‍ (Kerala) ആരോഗ്യ മേഖലയിൽ നേട്ടം ഉണ്ടാക്കി എന്ന അവകാശവാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല  എന്നും ഫിറോസ് പറയുന്നു.  ഇന്നും ചികിത്സക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്നു. പല ചികിത്സകൾക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ആണ് . സര്‍ക്കാർ ചെയ്ത എന്തെങ്കിലും ഒരെണ്ണം ഉയർത്തി കാണിച്ച് നൂറു ശതമാനം വിജയം അവകാശപ്പെടാൻ കഴിയില്ല. നിപ്പ പോലെ ഉള്ള രോഗങ്ങൾ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചു എന്നത് അംഗീകരിക്കുന്നു എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.