Kerala Assembly Election 2021: തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയോട് സമരസമിതി

പത്രിക പിൻവലിച്ചില്ലെങ്കിൽ വലിയ വെളിപ്പെടുത്തലുകളുണ്ടായിരിക്കുമെന്നാണ് സമര സമിതിയുടെ മുന്നറിയിപ്പ്

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 06:28 PM IST
  • അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ പെൺക്കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
  • പെൺക്കുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ കാസർകോട് മുതൽ പാറശ്ശാല വരെ യാത്ര നടത്തുകയും ചെയ്തിരുന്നു.
  • പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സത്യാ​ഗ്രഹം നടത്തി വരികയാണ്
Kerala Assembly Election 2021: തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയോട് സമരസമിതി

പാ​ല​ക്കാ​ട്: തിരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് വാളായാർ പെൺകുട്ടികളുടെ അമ്മയോട് വാളയാർ സമരസമതി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്താണ്  മത്സരിക്കാനുള്ള തീരുമാനം അവർ അറിയിച്ചത്. മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പിന്മാ​റി​യി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തു​മെ​ന്ന് സ​മ​ര സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ബാ​ല​മു​ര​ളി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് (UDF) അ​മ്മ​യെ വി​ല​ക്കെ​ടു​ത്തെ​ന്നാ​ണ് സ​മ​ര സ​മി​തി ബാ​ല​മു​ര​ളി ആ​രോ​പി​ക്കു​ന്ന​ത്. സ​മ​ര സ​മി​തി​യി​ലെ ചി​ല​ര്‍​ക്ക് കോ​ണ്‍​ഗ്ര​സു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ബാ​ല​മു​ര​ളി പ​റ​ഞ്ഞു.സംഭവത്തിൽ സമരസമിതിയുടെ സമ്മർദ്ദം ഏറിയതോടെ പെൺകുട്ടികളുടെ അമ്മ എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.

ALSO READ: Kerala Assembly Election 2021: ധർമ്മടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് ജോയ് മാത്യു

വാളയാർ കേസ് (Walayar Case) അട്ടിമറിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ പെൺക്കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പെൺക്കുട്ടകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കാസർകോട് മുതൽ പാറശ്ശാല വരെ യാത്ര നടത്തുകയും ചെയ്തിരുന്നു. കൂടാതെ കേസ് അട്ടമിറിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സത്യാ​ഗ്രഹം നടത്തി വരികായാണ് ഇരകളുടെ അമ്മ.

ALSO READ: Kerala Assembly Election 2021 : ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺക്കു ട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാർഥയായി മത്സരിക്കും, ബിജെപി ഒഴികെ വേറെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് ഇരകളുടെ അമ്മ

അതേസമയം വാളായാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. നടൻ ജോയി  മാത്യുവും  നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടയിൽ  വാളയാർ പെൺകുട്ടികളുടെ അമ്മ പത്രിക സമർപ്പിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News