കോട്ടയം: എംജി സർവകലാശാലയിൽ (MG University) അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏകജാലകം വഴിയുള്ള ഒന്നാം വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷന്റെ (Online registration) ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് വ്യാപന സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടത്തുക. അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്. ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലെ ക്ലാസുകൾ സെപ്റ്റംബർ 27ന് ആരംഭിക്കും.


ALSO READ: KTU പരീക്ഷകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും, തീരുമാനം സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെ


www.cap.mgu.ac.in എന്ന വെബ് സൈറ്റ് (Website) വഴിയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങളും ഈ വെബ്സൈറ്റിലൂടെ ലഭ്യമാകും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. മാനേജ്മെന്റ് / കമ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്.


ലക്ഷദ്വീപിൽ (Lakshadweep) നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം.


ALSO READ: KTU അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനിലൂടെ നടത്താൻ തീരുമാനം, പരീക്ഷകൾ ജൂണിൽ ആരംഭിക്കും


ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഭിന്നശേഷിക്കാർ/സ്പോർട്സ്/ കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ പ്രവേശനത്തിനും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന സർവകലാശാല കേന്ദ്രീകൃതമായി നടത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.