Thiruvananthapuram : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ (Kerala State Education Board) കീഴിലുള്ള സ്കുളുകളിൽ ഈ അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ പഠനത്തിന് (Online Classes) നാളെ ജൂൺ 21 മുതൽ തുടക്കമാകും. ജൂണ്‍ 2 മുതല്‍ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയല്‍ ക്ലാസുകള്‍ക്ക് ശേഷമാണ് ഈ വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസ്സുകളുടെ റഗുലര്‍ സംപ്രേക്ഷണം നാളെ മുതല്‍ ആരംഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷത്തെപോലെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക.


ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbell.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്. ട്രയല്‍ ക്ലാസുകള്‍ വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലര്‍ ക്ലാസുകളിലേക്ക് കടക്കുന്നത്. 


ALSO READ : FirstBell 2.0 : സംസ്ഥാന വിദ്യഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും


വിക്റ്റേഴ്സ് ചാനലിലെ ക്ലാസുകള്‍ക്ക് പുറമെ അതത് സ്കൂളുകളില്‍ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ലൈവ് ആപ്പുകള്‍ ഉപയോഗിച്ചാണ് ഓരോ ക്ലാസിനും പ്രത്യേകം ലൈവ് ക്ലാസുകള്‍ നടത്തുക. വിക്റ്റേഴ്സ് ക്ലാസുകളുടെ തുടര്‍ച്ചയായിട്ടാകും ഈ ക്ലാസുകള്‍.


ജൂൺ ഒന്നിനായിരുന്നു അധ്യേയന വർഷം ഔദ്യോഗികമായി ആരംഭിച്ചത്. തുടർന്ന് രണ്ടാം തിയതി മുതൽ കഴിഞ്ഞ ദിവസം വരെ ഡിജിറ്റൽ പഠനത്തിന്റെ ട്രയൽ നടക്കുകയായിരുന്നു.


ALSO READ : Kite Victers Online Class:ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി, പുന: സംപ്രേക്ഷണം 18 വരെ


ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ജൂലൈ മുതൽ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.