FirstBell 2.0 : സംസ്ഥാന വിദ്യഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും

വിദ്യാഭ്യാസ വകുപ്പിന്റെ (Kerala Education Department) ഔദ്യോഗിക ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ (KITE VICTERS Channel) വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക

Written by - Zee Malayalam News Desk | Last Updated : May 31, 2021, 02:44 AM IST
  • വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ (വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക.
  • രാവിലെ 10.30-ന് അംഗനവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും.
  • സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.
  • രാവിലെ 11 മുതൽ യു.എൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡൈ്വസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും
FirstBell 2.0 : സംസ്ഥാന വിദ്യഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും

Thiruvananthapuram : സംസ്ഥാന വിദ്യഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ ക്ലാസുകളായ ഫസ്റ്റ്‌ബെൽ 2.0 (FirstBell 2.0)ആരംഭിക്കുന്ന ജൂൺ ഒന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ (Kerala Education Department) ഔദ്യോഗിക ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ (KITE VICTERS Channel) വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക.

രാവിലെ 10.30-ന് അംഗനവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.

രാവിലെ 11 മുതൽ യു.എൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡൈ്വസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് മണിവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

ALSO READ : കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർഥികളുടെ ഡിജിറ്റൽ ക്ലാസുകൾ ജൂൺ 1 മുതൽ തന്നെ ആരംഭിക്കും

ജൂൺ രണ്ട് മുതൽ നാലു വരെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനുള്ള അവസരം നൽകാനാണ് ആദ്യ ആഴ്ചകളിലെ ട്രയൽ സംപ്രേഷണം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ.

ALSO READ : College Opening: ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനം

ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ജൂലൈ മുതൽ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ ക്ലാസുകളും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലിൽത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലിൽ ലഭ്യമാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News