തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി (Fisherman) കടലില്‍ വച്ച് മിന്നലേറ്റ് മരിച്ചു. തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ  പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ (32) ആണ് കടലില്‍ വച്ച് മിന്നലേറ്റ് (Lightning) മരിച്ചത്. അലക്‌സാണ്ടറിന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയൽ, സൈമൺ, രാജു എന്നിവർ  രക്ഷപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച വൈകിട്ടാണ് അലക്സാണ്ടര്‍ പീറ്ററും സംഘവും തുമ്പ കടപ്പുറത്തുനിന്ന് മീൻപിടിക്കാനായി കടലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റർ അകലെ ഉള്‍ക്കടലിലായിരുന്നു അപകടം. തുമ്പ സ്വദേശിയായ ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്‌സ് എന്ന ഫൈബർ വള്ളത്തിലാണ് ഇവർ മീൻപിടിത്തത്തിന് പോയത്. 


ALSO READ: Rain alert | സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്


മിന്നലേറ്റ് ബോധരഹിതനായ അലക്സാണ്ടറിനെ രാത്രി 12 ഓടെ  തീരത്തെത്തിച്ചു. ഉടൻതന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നടപടികൾ  പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തുമ്പ ഫാത്തിമ മാതാ പള്ളിയിലാണ് സംസ്കാരം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.