തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് (Orange alert) പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരും.
ALSO READ: Mullaperiyar Water Level| തെല്ല് ആശ്വാസം, മുല്ലപ്പെരിയാറിൽ ജലരനിരപ്പിൽ കുറവ് 130.85 അടിയായി കുറഞ്ഞു
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്നാടും ഇടയിലുള്ള തീരത്തിലൂടെ പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കന്യാകുമാരി തീരത്തിന് സമീപം എത്തുമെന്നാണ് വിലയിരുത്തൽ. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. നവംബർ മൂന്ന് വരെയാണ് കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കിയിരിക്കുന്നത്.
മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി, പൊന്മുടി, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മൂഴിയാർ എന്നീ അണക്കെട്ടുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: Kakki Dam | കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കി, ഷോളയാർ, ആനയിറങ്കൽ, മാട്ടുപെട്ടി എന്നീ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജലനിരപ്പ് റൂൾ കർവിൽ താഴയൊകാത്തതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിരുന്നു. കക്കി ഡാമും തുറന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...