കാസർഗോഡ്: കാഞ്ഞങ്ങാട്  പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് .  ഇതിൽ 16 പേരുടെ നില ഗുരുതരമാണെന്നാണ് സൂചന ലഭിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരിൽ കുട്ടികളുമുണ്ട്.  കർണാടകയിൽ നിന്നും കാസർഗോഡ് (Kasargod) പാണത്തൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വധുവിന്റെ വീട്ടുകാരാണ് അപകടത്തിൽ  പെട്ടത്. വാഹനത്തിൽ 56 പേരുണ്ടായിരുന്നു.   മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. കൂടാതെ പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ (Kanhangad) വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 


Also Read: കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർ മരിച്ചു


12 മണിയോടെയായിരുന്നു അപകടമെന്നാണ് നാട്ടുകാർ പറയുന്നത്.  ബസ് അമിത വേഗത്തിലായിരുന്നുവെന്നും കണ്ടുനിന്നവർ പറയുന്നുണ്ട്.  കുത്തനെയുള്ള ഇറക്കം ഇറങ്ങിവരെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്  വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.  അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.  കാസർഗോഡ് ജില്ലാ കളക്ടർ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.    


സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy