കാത്തിരിപ്പുകൾക്കൊടുവിൽ അരിക്കൊമ്പൻ എവിടെയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. രാവിലെയോടെ അരിക്കൊമ്പൻ റേഞ്ചിലെത്തിയതായാണ് ലഭിക്കുന്ന വിവരം. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടിയതായി വനം വകുപ്പ് വ്യക്തമാക്കി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ - തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ ആന സഞ്ചരിക്കുന്നതായാണ് സൂചന. തമിഴ്നാട് അതിർത്തിയിലുള്ള മുല്ലക്കുടിയിലാണ് നിലവിൽ അരിക്കൊമ്പനുള്ളതെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ ഉച്ച മുതൽ ലഭിച്ചിരുന്നില്ല. സാങ്കേതിക പ്രശ്നമാണെന്നായിരുന്നു വനം വകുപ്പ് അധികൃതരുടെ വിശദീകരണം. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കണമെങ്കിൽ കാലാവസ്ഥയും അനുകൂലമായിരിക്കണം. മേഘാവൃതമായ കാലാവസ്‌ഥയിൽ അരിക്കൊമ്പൻ ഇടതൂർന്ന വനത്തിലാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.


Also Read: Crime News: വിവാഹ സൽക്കാരത്തിനിടെ കയ്യാങ്കളി; വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കമെറിഞ്ഞ വരനും സുഹൃത്തുക്കളും പിടിയിൽ


 


കഴിഞ്ഞ ദിവസം റേഡിയോ കോളറിൽ നിന്ന് ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് തൊട്ടടുത്ത് അരിക്കൊമ്പൻ‌ എത്തിയിരുന്നു. സന്യാസിയോടയിലാണ് അരിക്കൊമ്പനെ ഇറക്കി വിട്ടത്. ഇവിടെ നിന്ന് ഏകദേശം 20 കിലോ മീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ തമിഴ്‌നാട് വനമേഖലയിൽ പ്രവേശിച്ചിരുന്നു. ഇത്ര ദൂരം സഞ്ചരിച്ചതിനാൽ അരിക്കൊമ്പൻ ആരോഗ്യവാനാണെന്നാണ് വനം വകുപ്പിൻ്റെ വിലയിരുത്തൽ. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം ലഭിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.