വയനാട്: മാനന്തവാടിയിൽ  ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കരടിയെ ഇന്ന് പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിൽ ശ്രമം ഊർജിതമാക്കി വനം വകുപ്പ്. സന്ദർഭവും സാഹചര്യവും ഒത്തു വന്നാൽ കരടിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ദിവസം പിന്നിട്ടിട്ടും കരടിയെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. ജനവാസ കേന്ദ്രത്തിൽ കരടിയിറങ്ങി മൂന്നുദിവസം പിന്നിട്ടെങ്കിലും ഇന്നലെ ആദ്യമായാണ് നാട്ടുകാർ പകൽവെളിച്ചത്തിൽ കരടിയെ കണ്ടത്.


ഉച്ചയ്ക്ക് ഒരു മണിയോടെ തരുവണ കരിങ്ങാരിയിലെ നെൽവയലിൽ നാട്ടുകാർ കരടിയെ കണ്ടു. മയക്കുവെടി വിദഗ്ധരും ആർആർടി അംഗങ്ങളും അടക്കമുള്ള വനപാലക സംഘം സ്ഥലത്തെത്തിയെങ്കിലും കരടി പ്രദേശത്തെ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.


ALSO READ: മൂന്നാറിൽ വിവാഹ ആഘോഷത്തിനിടെ വീട്ടിൽ കാട്ടാനയുടെ ആക്രമണം; വയോധികൻ മരിച്ചു


ഞായറാഴ്ച മാനന്തവാടി പയ്യമ്പള്ളിയിലാണ് നാട്ടുകാർ ആദ്യം കരടിയെ കണ്ടത്. ഇതിന് പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലിലും ഇറങ്ങിയ കരടിയെ കഴിഞ്ഞദിവസം രാത്രി  മാനന്തവാടി ദ്വാരകയിലും കണ്ടു. രാത്രികാലങ്ങളിൽ മാത്രം നാട്ടുകാർ കണ്ട കരടിക്കായി വനംവകുപ്പ് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ തരുവണയിലെ വയലിൽ നാട്ടുകാർ കരടിയെ കണ്ടത്. കരടിയെ ലൊക്കേറ്റ് ചെയ്യാൻ ആയതോടെ വൈകാതെ പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.


മൂന്നാറിൽ വിവാഹ ആഘോഷത്തിനിടെ വീട്ടിൽ കാട്ടാനയുടെ ആക്രമണം; വയോധികൻ മരിച്ചു


ഇടുക്കി: വിവാഹ ആഘോഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാർ ഗുണ്ടുമലയ്ക്ക് സമീപം തെന്മലയിൽ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി പാൽരാജ് (73) മരിച്ചു.


ചൊവ്വാഴ്ച രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപം മേരി എന്നയാളുടെ വീട്ടിൽ വിവാഹത്തോട് അനുബന്ധിച്ച് രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പമാണ് പാൽരാജ് എത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി വലിയ ശബ്ദത്തിൽ പാട്ട് വച്ചിരുന്നതിനാൽ ഒറ്റയാൻ എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് നി​ഗമനം.


ALSO READ: മാനന്തവാടിയിൽ കരടി ഇറങ്ങി; ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്


മറ്റുള്ളവർ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. പ്രായാധിക്യത്തിൽ പാൽരാജിന് വേഗത്തിൽ ഓടിമാറാനായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹ ആഘോഷം നടന്ന സ്ഥലത്തിന് സമീപം റിസർവ്ഡ് ഫോറസ്റ്റാണ്. ഇവിടെ ദിവസങ്ങളായി ഒറ്റയാൻ കറങ്ങി നടക്കുന്നതായി വിവരമുണ്ടായിരുന്നു. ഈ ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.