ഇടുക്കി: വിവാഹ ആഘോഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാർ ഗുണ്ടുമലയ്ക്ക് സമീപം തെന്മലയിൽ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി പാൽരാജ് (73) മരിച്ചു. ചൊവ്വാഴ്ച രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപം മേരി എന്നയാളുടെ വീട്ടിൽ വിവാഹത്തോട് അനുബന്ധിച്ച് രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പമാണ് പാൽരാജ് എത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി വലിയ ശബ്ദത്തിൽ പാട്ട് വച്ചിരുന്നതിനാൽ ഒറ്റയാൻ എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് നിഗമനം. മറ്റുള്ളവർ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. പ്രായാധിക്യത്തിൽ പാൽരാജിന് വേഗത്തിൽ ഓടിമാറാനായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ALSO READ: മാനന്തവാടിയിൽ കരടി ഇറങ്ങി; ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്
വിവാഹ ആഘോഷം നടന്ന സ്ഥലത്തിന് സമീപം റിസർവ്ഡ് ഫോറസ്റ്റാണ്. ഇവിടെ ദിവസങ്ങളായി ഒറ്റയാൻ കറങ്ങി നടക്കുന്നതായി വിവരമുണ്ടായിരുന്നു. ഈ ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്നാർ ഇക്കോപോയിന്റിൽ പടയപ്പ ഇറങ്ങി
ഇടുക്കി: മൂന്നാർ ഇക്കോപോയിന്റിൽ കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് പ്രദേശത്ത് കാട്ടാനയിറങ്ങിയത്. രണ്ട് കടകൾ തകർത്ത് പൈനാപ്പിൾ ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചു. കാട്ടാന മൂന്നാറിലെ ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്നതിൽ ജനങ്ങൾ ഭീതിയിലാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെയാണ് കാട്ടുകൊമ്പന്റെ യാത്ര.
മൂന്നാർ ഇക്കോപോയിന്റിൽ രാവിലെയാണ് പടയപ്പ ഇറങ്ങിയത്. ആനയെത്തിയ സമയം റോഡിൽ അധികം വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. സാധാരണ പകൽ സമയങ്ങളിൽ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിന്റ്. ഇവിടെ ധാരാളം വഴിയോര വിൽപ്പന ശാലകളുമുണ്ട്.
ALSO READ: പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ചു
കഴിഞ്ഞ ദിവസം മൂന്നാർ പെരിയവാര പുതുക്കാട് ഡിവിഷനിൽ പടയപ്പയെത്തി കൃഷിനാശം വരുത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പെരിയാവാര എസ്റ്റേറ്റിൽ പടയപ്പ റേഷൻകടകൾക്ക് നേരെ ആക്രമണം നടത്തുകയും മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു. പകൽ സമയത്ത് പോലും കാട്ടുകൊമ്പൻ ജനവാസ മേഖലകളിൽ എത്തുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.