അട്ടപ്പാടിയിലും തൃശൂരും വനമേഖലയിൽ കാട്ടുതീ പടരുന്നു
Fire Reported In Forest Areas: തീ ജനവാസ മേഖലയുടെ അടുത്തേക്ക് പടരുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവിടെ അഗ്നിരക്ഷ സേനക്ക് എത്താൻ പോലും കഴിയാത്ത വഴിയാണ്.
അട്ടപ്പാടി: അട്ടപ്പാടിയിലും തൃശൂരും വനമേഖലയിൽ കാട്ടുതീ പടരുന്നു. തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്താണ് വനത്തിൽ വൻ തീപിടുത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നര മുതൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രിക്കാനാകുന്നില്ല. 5 കിലോമീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്.
Also Read: Fire in Brahmapuram Plant: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; കൊച്ചി നഗരത്തിൽ കനത്ത പുക
തീ ജനവാസ മേഖലയുടെ അടുത്തേക്ക് പടരുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവിടെ അഗ്നിരക്ഷ സേനക്ക് എത്താൻ പോലും കഴിയാത്ത വഴിയാണ്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. അട്ടപ്പാടി സൈലന്റ് വാലി ബഫർ സോൺ മേഖലയിലാണ് കാട്ടുതീ പടർന്നു പിടിക്കുന്നത്. ഇത് അട്ടപ്പാടിയിലെ മറ്റു വന മേഖലയിലും കാട്ടുതീ വ്യാപിക്കുന്നതിന് കാരണമായിരിക്കുകയാണ്. സൈലന്റ് വാലി ബഫർ സോൺ മേഖലയായ കരുവാരയിലും, ചിണ്ടക്കിയിലുമാണ് ഇപ്പോൾ കാട്ടു തീ പടരുന്നത്. മണ്ണാർക്കാട് നിന്നുള്ള കാട്ടുതീ ബഫർ സോൺ മേഖലയായ കാറ്റടിക്കുന്നിലേക്കും പടരുന്നുണ്ട്.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
മല്ലീശ്വര മുടിയുടെ താഴ് വാരമായ തേൻവര മലയിലും കാട്ടുതീ പടരുന്നു. ഇന്ന് രാവിലെ മുതൽ ചിണ്ടക്കി, വെന്തവട്ടി വന മേഖല നിന്ന് കത്തുകയാണ്. അട്ടപ്പാടിയിലെ വനമേഖയിൽ ഫയർഫോഴ്സിന് പോലും എത്തിച്ചേരാൻ കഴിയാത്ത കുന്നിൻ ചരുവകളാണ്. എന്തായാലും കാട്ടുതീ ജനവാസ മേഖലയിലെത്താതിരിക്കാൻ വനം വകുപ്പ് കഠിന ശ്രമത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...