New Delhi : വിവാദ മരംമുറി (Muttil Tree Felling Controversy) ഉത്തരവിന് പിന്നിൽ ആരൊക്കെയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് (CM Pinarayi Vijayan) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ (V Muraleedharan). മരംകൊള്ളയിൽ വലിയ മഞ്ഞ് മലയുടെ  ചെറിയ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. സർക്കാർ ഇറക്കിയ ഉത്തരവിന്‍റെ ഏക ഉത്തരവാദി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണെങ്കിൽ എന്തുകൊണ്ടാണ് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്ന് വി മുരളിധരൻ ചോദിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്ക് തുറന്ന് കാണിക്കുമെന്നതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണ്. മടിയിൽ കനമുള്ളതിനാലാണ് കാനത്തിന്‍റെ ഒളിച്ചോട്ടം. പരിസ്ഥിതി സ്നേഹികളാണെന്ന് പറയുന്ന ബിനോയ് വിശ്വവും മന്ത്രി പി. പ്രസാദുമടക്കമുള്ള നേതാക്കളും മിണ്ടുന്നില്ലയെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. 


ALSO READ : കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് CPM നാണംകെട്ടുയെന്ന് Kummanam Rajasekharan 


ഉത്തരവിന് പിന്നിൽ ഇവരുടെയും മുകളിലുളള ചിലർക്ക് പങ്കുണ്ടെന്ന് ഈ നേതാക്കൾക്ക് അറിയാം. സിപിഐ നേതാക്കളുടെ മൗനം ഉത്തരവിന് പിന്നിലുള്ള രാഷ്ട്രീയ ഗൂഡാലോചന വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  മരം മുറി നടക്കുമ്പോൾ കൽപ്പറ്റ എം.എൽ.എ ആയിരുന്ന സി.കെ ശശീന്ദ്രനും  പ്രതികരിക്കാൻ തയ്യാറാകാത്തത് മുകളിലുള്ള മറ്റുള്ളവർക്ക് പങ്കുള്ളതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. 


ALSO READ : Forest robbery case: മരംമുറി വിവാദത്തിൽ സിപിഐയിൽ ഭിന്നത


ഗുരുതര നിയമ ലംഘനമാണ് മരംമുറിയുടെ മറവിൽ നടന്നിട്ടുള്ളത്. കർഷകരെ സഹായിക്കാനാണ് ഉത്തരവെന്ന് വാദം പൊള്ളയാണ്. സർക്കാരിന് കർഷകരോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തടസ്സം മാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തിലെ നയത്തിൽ വ്യക്തത വരുത്താൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ലയെന്ന് മന്ത്രി വ്യക്തമാക്കി.


ALSO READ : Forest robbery case: മുട്ടിൽ മരംമുറിക്കേസ്​ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു


ഐഎഎസ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതൃത്വം തുടങ്ങിയവരെല്ലാം സംശയ നിഴലിൽ നിൽക്കുന്ന കേസിൽ അന്വേഷണത്തിന് എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു. മരം കൊള്ളയിലെ യഥാർത്ഥ വസ്തുത പുറത്ത്  കൊണ്ട് വരാൻ കേരളത്തിലെ  രാഷ്ട്രീയ നേതൃത്വത്തോട്  ബാധ്യത ഇല്ലാത്ത സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷിക്കണം. അത്തരമൊരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ചേദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.