കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് CPM നാണംകെട്ടുയെന്ന് Kummanam Rajasekharan

സത്യവാങ്മൂലം നൽകി പത്രിക പിൻവിലിച്ച കെ.സുന്ദരയെ കൊണ്ട് രണ്ടുമാസത്തിന് ശേഷം കേസ് കൊടുപ്പിക്കുന്നത് സിപിഎമ്മിന് ബിജെപിയോട് നേർക്ക് നേരെ പോരാടാൻ ശേഷിയില്ലാത്തത് കൊണ്ടാണ്. ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 07:30 PM IST
  • സിപിഎമ്മിന് ബിജെപിയോട് നേർക്ക് നേരെ പോരാടാൻ ശേഷിയില്ല.
  • ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
  • മരങ്ങൾ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറിച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ നിഴൽ യുദ്ധം നടത്തുന്നത്.
  • സംസ്ഥാന സർക്കാർ വരുമാനം കണ്ടെത്താൻ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് കുമ്മനം
കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് CPM നാണംകെട്ടുയെന്ന് Kummanam Rajasekharan

Thiruvananthapuram : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും (K Surendran) മറ്റ് നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി (BJP) നേതാക്കൾ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹ സമരം നടത്തി. കൊടകര കേസിൽ (Kodakara Hawala Case) ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസിൽ കെ.സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ (Kumanam Rajasekharan) പറഞ്ഞു. 

സത്യവാങ്മൂലം നൽകി പത്രിക പിൻവിലിച്ച കെ.സുന്ദരയെ കൊണ്ട് രണ്ടുമാസത്തിന് ശേഷം കേസ് കൊടുപ്പിക്കുന്നത് സിപിഎമ്മിന് ബിജെപിയോട് നേർക്ക് നേരെ പോരാടാൻ ശേഷിയില്ലാത്തത് കൊണ്ടാണ്. ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

ALSO READ : Forest robbery case: മുട്ടിൽ മരംമുറിക്കേസ്​ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു

മരങ്ങൾ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറിച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ നിഴൽ യുദ്ധം നടത്തുന്നത്. സംസ്ഥാന സർക്കാർ വരുമാനം കണ്ടെത്താൻ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുകയാണ്. കേരളത്തിൽ സിപിഎമ്മുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് എൽഡിഎഫ് സർക്കാരിന്റെ ശ്രമം. അഴിമതിക്കും തട്ടിപ്പിനുമെതിരെ പ്രതികരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും ബിജെപിയാണ് തങ്ങളുടെ എതിരാളിയെന്നും സിപിഎമ്മിനറിയാം. മരം മുറിച്ച സ്ഥലങ്ങൾ ഒരു മന്ത്രി പോലും സന്ദർശിക്കാത്തത് എന്താണെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.

ALSO READ : Kodakara hawala case; കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമരാജന്റെ ഹർജിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

കേരളത്തിൽ മുഖ്യമന്ത്രി പിണറായിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സത്യാഗ്രഹത്തിൽ അദ്ധ്യക്ഷത വഹിച്ച ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ പറഞ്ഞു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ അവഹേളിക്കുകയും മാധ്യമ വേട്ടയ്ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുകയാണ്. കൊടകരയിലെ സംഭവത്തിൽ ബിജെപിയെ കുടുക്കാൻ പിണറായിയുടെ പൊലീസ് ഗൂഢാലോചന നടത്തി. കേരളത്തിലെ ജനാധിപത്യ വിശ്വാസികളെയാണ് പിണറായി വിജയൻ വെല്ലുവിളിക്കുന്നതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. 

ALSO READ : Union Cabinet Expansion: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍, മന്ത്രിസ്ഥാനം ഉറപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവല്‍

പിണറായി സർക്കാരിന്റെ ഫാസിസത്തിനെതിരെ മുട്ടുമടക്കില്ലെന്ന് ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. സുരേന്ദ്രനെ വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. ബിജെപി വിരുദ്ധതയുടെ പേരിൽ രാജ്യദ്രോഹത്തെ പോലും അനുകൂലിക്കുന്നതിലേക്ക് ഇടതു-വലത് മുന്നണികൾ തരംതാണു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒ.രാജഗോപാൽ, എംടി രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി.സുധീർ എന്നിവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News