Thiruvananthapuram : മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള (K Sankaranarayana Pillai) അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭിവച്ചത്.  സംസ്കാരം ഇന്ന് നടക്കും


COMMERCIAL BREAK
SCROLL TO CONTINUE READING

നെടുമങ്ങാട്ടെ വീട്ടിൽ വെച്ച് രാത്രി 11.30ഓടെ അദ്ദേഹം കുഴഞ്ഞ് വിഴുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിലേക്ക് മാറ്റി. 


ALSO READ : തൃശൂർ മെഡിക്കൽ കോളേജിലെ 30 എംബിബിഎസ് വിദ്യാർഥികളും കോഫീ ഹൗസ് ജീവനക്കാരും Covid Positive


1987 മുതൽ 1991 വരെയുള്ള നയനാർ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്നു കെ ശങ്കരനാരായണ പിള്ള. കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ ശങ്കരനാരായണ പിള്ള രാഷ്ട്രീയത്തിലേക്കെത്തുന്നത്. ആദ്യത്തെ KSU ജില്ല പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് യൂത്ത് കോൺഗ്രസിലൂടെ DCC തലപത്ത് വരെയെത്തി. ഏറ്റവും പ്രായം കുറഞ്ഞ DCC അധ്യക്ഷൻ എന്ന പേരിൽ അദ്ദേഹം ശ്രദ്ധേയനാകുകയും ചെയ്തു.


ALSO READ : Covid നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ കര്‍ശന ജാഗ്രതയ്ക്ക് പോലീസിന് നിര്‍ദ്ദേശം


പിന്നീട് കോൺഗ്രസ് നിന്ന് പിരിഞ്ഞ് കോൺഗ്രസ് എസിൽ ചേർന്നതോടെയാണ് നയനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായത്. അതിനുശേഷം KPCC ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് കുറെ നാളായി രാഷ്ട്രീയ രംഗത്ത് അദ്ദേഹം സജ്ജീവമല്ലായിരുന്നു. 


ALSO READ : Thiruvananthapuram Corporation സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭ എന്ന പദവിയിലേക്ക്


കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 


ഗിരിജയാണ് ഭാര്യ, മക്കൾ- അശ്വതി, ശങ്കർ, അമ്പിളി ശങ്കർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.