Trivandrum Medical College Vacancies: മെഡിക്കൽ കോളേജിൽ സീനിയർ റെസിഡൻറ്,ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ക്ലർക്ക്

 റ്റി.സി.എം.സി രജിസ്‌ട്രേഷൻ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒ

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 10:18 PM IST
  • എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത
  • ഒരു വർഷമാണ് കരാർ കാലാവധി
  • സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകുന്നേരം അഞ്ച് മണിക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ
Trivandrum Medical College Vacancies: മെഡിക്കൽ കോളേജിൽ  സീനിയർ റെസിഡൻറ്,ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ക്ലർക്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ നാല് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മെഡിസിൻ/ ജനറൽ സർജറി/ പൾമണറി മെഡിസിൻ/അനസ്‌തേഷ്യ/ ഒാർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും.

 റ്റി.സി.എം.സി രജിസ്‌ട്രേഷൻ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകുന്നേരം അഞ്ച് മണിക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം

ALSO READ : കേരളത്തിൽ Lockdown ഇളവ് നൽകിയതിനെതിരെ IMA

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ ആലപ്പുഴ പരിശീലന കേന്ദ്രത്തിൽ ക്ലർക്ക് തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഇതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 23ന് രാവിലെ 10 മുതൽ നടക്കും. പത്താം ക്ലാസ് പാസ്സായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

 കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും, ആവശ്യമായ മറ്റു രേഖകളും സഹിതം തിരുവനന്തപുരത്ത്, മേലേ തമ്പാനൂർ, സമസ്ത ജൂബിലി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ എത്തണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News