വിവാദ പരാമര്‍ശം, മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്, പിന്നില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍?
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോർജ്...
Idukki: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോർജ്...
പ്രസംഗത്തിനിടെ താന്‍ നടത്തിയ പരാമർശം തെറ്റായിപ്പോയി എന്നും തന്‍റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും "പ്രസംഗം പിൻവലിക്കുന്നു"വെന്നുമാണ് ജോയ്‌സ് ജോർജ് പറഞ്ഞത്. കുമളി അണക്കരയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയിൽ വച്ചാണ് ജോയ്‌സ് ജോർജ് (Joice George) മാപ്പ് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ LDF പ്രചാരണ യോഗത്തിനിടെയായിരുന്നു ജോയ്‌സ് ജോർജ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത്, അയാള്‍ കല്യാണം കഴിച്ചിട്ടില്ല, എന്നായിരുന്നു ജോയ്‌സ് ജോർജിന്‍റെ പരാമര്‍ശം.
അതേസമയം, ജോയ്‌സ് ജോർജിന്‍റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് (Congress) ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ എംപിയുടെ പരാമശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്നും കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്തരം പരാമര്‍ശത്തിലൂടെ ജോയ്‌സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും ഒരു രാഷ്ട്രീയ പ്രവർത്തകൻ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ജോയ്‌സ് ജോർജ് പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ജോയ്‌സ് ജോർജിന്‍റെ പരാമര്‍ശ ത്തിനെതിരെ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തി. ഒരിക്കലും നിസ്സാരമായി കാണേണ്ട ഒരു പരാമർശമല്ല അദ്ദേഹം നടത്തിയതെന്നും അവനവന്‍റെ ഉള്ളിലിരുപ്പ് ഈ ഒരു തരത്തിൽ പുറത്തു വന്നെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
LDF സ്ഥാനാർഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ഇരട്ടയാറില്‍ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ ജോയ്‌സ് ജോർജ് മോശം പരാമർശങ്ങൾ നടത്തിയത്.
ഇരട്ടയാറില്‍ നടന്ന മന്ത്രി എം എം മണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. ചിരിയോടെ ആയിരുന്നു വേദിയിലിരുന്ന മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവര്‍ ഈ പരാമര്‍ശത്തെ സ്വീകരിച്ചത്.
എന്നാല്‍, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് LDF രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിനെതിരെയുള്ളതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത ചടങ്ങില്‍ വച്ച് തന്‍റെ പരാമര്‍ശത്തില്‍ ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞത് ദേശീയ നേത്രുത്വത്തിന്‍റെ ഇടപെടല്‍ മൂലമാണോ? എന്നും ചോദ്യം ഉയരുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.