വയനാട്: വയനാട്ടിലെ തലപ്പുഴയില്‍ നാലാംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തവിഞ്ഞാൽ തിടങ്ങഴിത്തോപ്പിൽ വിനോദ്, ഭാര്യ മിനി, മക്കൾ അനുശ്രീ, അഭിനബ് എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


വീടിന് സമീപത്തെ തോട്ടത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് കുടകില്‍ ഇഞ്ചി കര്‍ഷകനായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണമാരംഭിച്ചു.