Accident: പൂപ്പാറയിലെ വാഹനാപകടം; മരണം നാലായി
Pooppara accident: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
ഇടുക്കി: പൂപ്പാറയ്ക് സമീപം തൊണ്ടിമലയിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തമിഴ്നാട് തിരുനൽവേലിയിൽ നിന്നും മൂന്നാറിലേയ്ക്ക് എത്തിയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
തിരുന്നൽവേലി സ്വദേശികളായ സി. പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) സുധ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബോഡിമെട്ടിനും പൂപ്പാറയ്ക്കും ഇടയിൽ തോണ്ടിമലയിൽ കൊടും വളവിൽ നിയന്ത്രണം നഷ്‌ടമായ വാഹനം കൊക്കയിലേയ്ക്ക് പതിയ്ക്കുകയായിരുന്നു. റോഡിന്റെ താഴ്ഭാഗത്തുള്ള ഏലത്തോട്ടത്തിലേയ്ക്ക് കുത്തനെ മറിഞ്ഞ അവസ്ഥയിലായിരുന്നു വാഹനം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു.
ALSO READ: വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ
പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തേനിയിൽ വെച്ചാണ് സുധ മരണപ്പെട്ടത്. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സംഘം. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം. ട്രാവലർ അപകടത്തിൽ പെട്ട പ്രദേശത്ത് മുൻപും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...