Crime News: വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ

Police Custody: നിലയ്ക്കാമുക്ക് സ്വദേശി ജനനിയെ ( 62 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജനനിയുടെ മകൻ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 12:47 PM IST
  • മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം
  • വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്
  • ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്
Crime News: വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ; മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കടയ്ക്കാവൂരിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനിയെ ( 62 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജനനിയുടെ മകൻ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കാവൂർ പോലീസാണ് മകനെ കസ്റ്റഡിയിൽ എടുത്തത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. പോലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിലേക്കെത്തിയത്.

ശസ്ത്രക്രിയയ്ക്ക് വിധേയായ മധ്യവസ്ക മരിച്ചു; കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിനെതിരെ പരാതി

തിരുവനന്തപുരം: കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ മധ്യവസ്ക മരിച്ചു. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗത്തെത്തി. നെയ്യാറ്റിൻകര പരണിയം സ്വദേശി ചന്ദ്രിക (62) ആണ്  മരിച്ചത്. കഴിഞ്ഞ 19-നാണ് വൃക്ക സംബന്ധമായ ശസ്ത്രക്രിയക്കായി ഇവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

രാവിലെ എട്ട് മണിക്ക് ചന്ദ്രികയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മണിക്ക് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ പ്രേവേശിപ്പിക്കാൻ കാരണമെന്താണെന്ന് തിരക്കിയപ്പോൾ ബിപി കുറവാണെന്നാണ് ആശുപത്രി അധികൃതർ മറുപടി നൽകിയതെന്നും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ മാസം സർജറിക്ക് വേണ്ടി ബെഹറിനിൽ നിന്നും സഹോദരിയോടൊപ്പമാണ് ചന്ദ്രിക നാട്ടിലെത്തിയത്. 18 വർഷമായി ബെഹറിനിലെ സ്കൂളിൽ ക്ലീനിങ്ങ് സ്റ്റാഫാണ് ചന്ദ്രിക. അതേ സമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News