ഹോട്ടലിൽ നിന്ന്ഭക്ഷണം കഴിച്ച് രണ്ട് കുട്ടികൾഅടക്കം നാല് പേർ ആശുപത്രിയിൽ ആയി .ഒരാൾഇപ്പോഴും ഐസിയുവിൽ .കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിൽ നിന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നെട്ടയം സ്വദേശികളായ ഇഷ മഹലിൽ വനീഷ്,മകൾ മൻഹ,ഭാര്യസഹോദരി നസ്റിൻ,നസ്റിന്റെ മകൻ സഫിൻ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന്ഇവർ കൊല്ലത്തെ സ്വകാര്യമെഡിക്കൽകോളെജിൽ ചികിൽസതേടി.ഇവരിൽ നസ്രിൻ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും തുടരുകയാണ്. ഹൃദയമിടിപ്പ് കുറഞ്ഞുവരുന്നതിനാൽ നിരീക്ഷിച്ചതിന്ശേഷം തിരുവനന്തപുരത്തേക്ക് വിദഗ്ദചികിൽസക്കായിമാറ്റും.ഞായറാഴ്ച രാത്രി 10 മണിക്ക്ആയിരുന്നു കുടുബം ഭക്ഷണംകഴിക്കാൻ ഇവിടെ എത്തിചേർന്നത്.


7 പേര് അടങ്ങുന്ന കുടുംബമായിരുന്നുഉള്ളത്.ബീഫ്,ലൈംജൂസ്എന്നിവകഴിച്ചവർക്കാണ് അസസ്ഥത ഉണ്ടായത്.അവിടെ വച്ച് തന്നെ നസ്റിൻ,മൻഹ എന്നിവർ ബോധംകെട്ടു വീഴുകയും ചെയ്യുതു.തുടർന്ന്അസസ്ഥത അനുഭവപ്പെട്ടവരെ കൂടെ ഉണ്ടായിരുന്നവർ  സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.


എന്നാൽ നില വഷളായതിനെ തുടർന്ന് സ്വകാര്യമെഡിക്കൽ കോളെജിൽ ഇവരെ എത്തിക്കുകയായിരുന്നു.വിവരമറിഞ്ഞ് രാത്രിയോടെ പോലീസ്എത്തി കടയടപ്പിച്ചു.എന്നാൽ രാവിലെഹോട്ടൽതുറന്നതൊടെ വീണ്ടും പോലീസും ആരോഗ്യവകുപ്പും,ഭക്ഷ്യസുരക്ഷവകുപ്പുംചേർന്ന് അടപ്പിച്ചു.


എന്നാൽ രാവിലെ മുതൽ ഇവിടെ നിന്ന്ഭക്ഷണംകഴിച്ച ആർക്കും യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലഎന്നും ,രാത്രിയിൽ കഴിച്ച ഇവർക്ക്മാത്രംമാണ് ഉണ്ടായത്എന്നും ഹോട്ടൽ അധിക്യതർ  പറയുന്നു. മറ്റെന്തങ്കിലുംപ്രശ്നംമാകാംകാരണംമെന്നും ഇവർക്ക് ഇങ്ങനെസംഭവിച്ചത് എന്ന് ഹോട്ടൽ അധിക്യതർപറയുന്നു.ഭക്ഷ്യസുരക്ഷഉദ്യാഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു.ചവറ പോലീസ് കേസ് എടുത്തിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.