പ്രതിരോധശേഷി വർധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ദഹനം മികച്ചതാക്കാനും തുടങ്ങി നിരവധി ഗുണങ്ങളാണ് സവാളയ്ക്കും വെളുത്തുള്ളിക്കും ഉള്ളത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സവാളയും വെളുത്തുള്ളിയും ഗുണം ചെയ്യുന്നു. ഇവയുടെ നിരവധിയായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം.
ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളും സൾഫർ സംയുക്തങ്ങളും കാൻസറിനെ പ്രതിരോധിക്കുന്നു.
സവാളയിലും വെളുത്തുള്ളിയിലും ആൻറി ഓക്സിഡൻറുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയിലെ ആൻറി മൈക്രോബയൽ, ആൻറി വൈറൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇവ വിവിധ അണുബാധകൾക്കെതിരെ പോരാടുന്നു.
ഇവയിലെ നാരുകൾ, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അസംസ്കൃത ഉള്ളിയിലും വെളുത്തുള്ളിയിലും പ്രീബയോട്ടിക് ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് ഗുണം ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)